Quantcast

ബെൽജിയത്തിൽ 'ഡെത്ത് ടു ദി ഐഡിഎഫ്' ഗ്രാഫിറ്റി പതിച്ച ബോഗികളുമായി ട്രെയിൻ

ബെൽജിയത്തിലെ ഒരു ട്രെയിനിന്റെ വശത്ത് ഇസ്രായേൽ സൈന്യത്തെ സൂചിപ്പിക്കുന്ന 'ഡെത്ത് ടു ദി ഐഡിഎഫ്' എന്ന് എഴുതിയിരിക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

MediaOne Logo

Web Desk

  • Published:

    15 Oct 2025 12:03 PM IST

ബെൽജിയത്തിൽ ഡെത്ത് ടു ദി ഐഡിഎഫ് ഗ്രാഫിറ്റി പതിച്ച ബോഗികളുമായി ട്രെയിൻ
X

ബ്രസൽസ്: ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയും ഇസ്രായേലിനെതിരെയുള്ള പ്രതിഷേധത്തിൽ ഉറച്ചുനിൽക്കുകയാണ് ലോക രാജ്യങ്ങൾ. ബെൽജിയത്തിലെ ഒരു ട്രെയിനിന്റെ വശത്ത് ഇസ്രായേൽ സൈന്യത്തെ സൂചിപ്പിക്കുന്ന 'ഡെത്ത് ടു ദി ഐഡിഎഫ്' എന്ന് എഴുതിയിരിക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ തുറന്ന് എതിർക്കുന്ന രാജ്യമാണ് ബെൽജിയം.

ഗസ്സയിലെ വംശഹത്യക്ക് മറുപടി പറയണമെന്നും വെടിനിർത്തൽ കൊണ്ട് ഇസ്രായേൽ കുറ്റമുക്തമാകുന്നില്ലെന്നും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. മാഡ്രിഡിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് സാഞ്ചസിന്റെ പ്രസ്താവന. അതേസമയം, വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഗസ്സ സിറ്റിയിൽ അഞ്ച് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചത്.

വെടിനിർത്തൽ കരാറിനുശേഷവും ഇസ്രായേൽ ഫാലസ്തീനികളെ കൊല്ലുന്നത് തുടരുന്നതിനെ അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് അപലപിച്ചു. 'ഇസ്രായേലിന്റെ അഭിപ്രായത്തിൽ വെടിനിർത്തൽ എന്നാൽ ‘നിങ്ങൾ നിർത്തൂ, ഞങ്ങൾ വെടിവെക്കാം എന്നാണ്.' അതിനെ ‘സമാധാനം’ എന്ന് വിളിക്കുന്നത് അപമാനവും ശ്രദ്ധ തിരിക്കുന്നതുമാണ്.' അൽബനീസ് എക്‌സിൽ കുറിച്ചു.

Next Story