Quantcast

മുട്ടയുമായി പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു; റോഡില്‍ പൊട്ടിവീണത് രണ്ടര ലക്ഷത്തിലധികം മുട്ടകള്‍

13,000 കിലോഗ്രാം ഭാരമുള്ള 2,50,000ലധികം മുട്ടകൾ കയറ്റിക്കൊണ്ടുപോയ 18 ചക്രങ്ങളുള്ള ട്രക്കാണ് ഫ്രീവേയില്‍ അപകടത്തില്‍ പെട്ടത്

MediaOne Logo

Web Desk

  • Published:

    25 May 2022 4:40 AM GMT

മുട്ടയുമായി പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു; റോഡില്‍ പൊട്ടിവീണത് രണ്ടര ലക്ഷത്തിലധികം മുട്ടകള്‍
X

അമേരിക്ക: അമേരിക്കയില്‍ ഈയിടെ ഉണ്ടായ ട്രക്ക് അപകടം നാട്ടുകാരെ ആകെ വലച്ചിരിക്കുകയാണ്. അപകടത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും മുട്ടകളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. കാരണം മുട്ടകളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. രണ്ടര ലക്ഷത്തോളം മുട്ടകളാണ് റോഡില്‍ പൊട്ടിവീണത്.

13,000 കിലോഗ്രാം ഭാരമുള്ള 2,50,000ലധികം മുട്ടകൾ കയറ്റിക്കൊണ്ടുപോയ 18 ചക്രങ്ങളുള്ള ട്രക്കാണ് ഫ്രീവേയില്‍ അപകടത്തില്‍ പെട്ടത്. ഡാലസ് നഗരത്തിന് സമീപം ഐ-30 ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. മാൽക്കം എക്‌സ് ബൊളിവാർഡിലെ പാലത്തിന്‍റെ തൂണിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷനിലെ (TxDOT) ഉദ്യോഗസ്ഥർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലർ പൊളിയുകയും 30,000 കിലോ മുട്ടകൾ ഫ്രീവേയിലേക്ക് പൊട്ടിയൊഴുകുകയും ചെയ്തു.

അപകടത്തെത്തുടർന്ന് പൊട്ടിയ മുട്ടകൾ ഉണങ്ങി പിടിച്ച് യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഇതോടെ ഇങ്ങോട്ടേക്കുള്ള പാതകൾ അടയ്‌ക്കേണ്ടിയും വന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

TAGS :

Next Story