Quantcast

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം; പ്രഖ്യാപനം ഉടനുണ്ടായേക്കും

ബിന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ പേരില്‍ ട്രംപ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഉപരോധത്തിനായുള്ള നടപടികള്‍ ശക്തമാക്കാനാണ് നീക്കം

MediaOne Logo

Web Desk

  • Updated:

    2026-09-21 07:51:10

Published:

21 Sept 2026 1:08 PM IST

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം; പ്രഖ്യാപനം ഉടനുണ്ടായേക്കും
X

വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള യുദ്ധക്കുറ്റങ്ങളും വംശഹത്യകളും വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (ഐസിസി) മേൽ ഉപരോധം ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകൾ അമേരിക്ക പൂർത്തിയാക്കിയതായും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയോടുള്ള എതിർപ്പും അതിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളും യുഎസ് ഭരണകൂടം നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ പേരില്‍ ട്രംപ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഉപരോധത്തിനായുള്ള നടപടികള്‍ ശക്തമാക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈന്യത്തിന്റെ നടപടികളുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ജൂലൈയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ഒറ്റപ്പെടുത്താനുള്ള പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോടതിയിലെ അംഗരാജ്യങ്ങളോട് അംഗത്വം ഉപേക്ഷിച്ച് പിന്മാറാനും അദ്ദേഹം ആഹ്വാനം ചെയ്തു. മുൻപ് നിരവധി ഐസിസി ന്യായാധിപന്മാർക്കും പ്രോസിക്യൂട്ടർമാർക്കും യുഎസ് വ്യക്തിഗതമായി ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു അന്താരാഷ്ട്ര സ്ഥാപനത്തിന് മേൽ നേരിട്ട് ഉപരോധം ഏർപ്പെടുത്തുന്നത് ഇതാദ്യമായിട്ടാണ്.

ഉപരോധം പ്രഖ്യാപിക്കുന്ന തീയതി വ്യക്തമല്ലെങ്കിലും നടപടികൾ പൂർത്തിയായതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭാ (യുഎൻ) പൊതുസമ്മേളനത്തിനിടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് 'ദി വാൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്യുന്നത്.

ഉപരോധം വഴി ഐസിസിയുമായുള്ള യുഎസ് ഡോളറിലുള്ള ഇടപാടുകള്‍ തടയാന്‍ ട്രംപിന് സാധിക്കും. ഇതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അവരെ ഒറ്റപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. സാമ്പത്തിക ഇടപാടുകള്‍ തടഞ്ഞും ആഗോള തലത്തില്‍ ഒറ്റപ്പെടുത്തിയും കോടതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS :

Next Story