Quantcast

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ബൈഡന് തിരിച്ചടി

അഭിമാന പോരാട്ടത്തിൽ ജോ ബൈഡൻ വലിയ പ്രതീക്ഷയോടെയാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിട്ടത്

MediaOne Logo

Web Desk

  • Published:

    17 Nov 2022 1:15 PM IST

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ബൈഡന് തിരിച്ചടി
X

വാഷിംഗ്ടണ്‍: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ജോ ബൈഡന് തിരിച്ചടി . ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷം തികച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ കുതിപ്പ് .സെനറ്റിൽ നേടിയ മേൽക്കൈ മാത്രമാണ് ഡെമോക്രാറ്റുകൾക്ക് ആശ്വാസം.

അഭിമാന പോരാട്ടത്തിൽ ജോ ബൈഡൻ വലിയ പ്രതീക്ഷയോടെയാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിട്ടത് .ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് എതിരെ റിപ്പബ്ലിക്കൻ പാർട്ടി 218 സീറ്റുകൾ നേടി കേവലം ഭൂരിപക്ഷം തികച്ചു .കാലിഫോർണിയയിൽ മൈക്ക് ഗാർഷിയ നേടി വിജയമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ജയം ഉറപ്പിച്ചത് .സഭയിൽ ഭൂരിപക്ഷം തികച്ചതോടെ സ്പീക്കർ സ്ഥാനത്ത് നാൻസി പെലോസിക്ക് പകരം കെവിൻ മക്കാർത്തിയെ കൊണ്ടുവരാനാണ് തീരുമാനം.

220 സീറ്റിൽ നിന്നാണ് 211 സീറ്റുകളിലേക്കുള്ള ഡെമോക്രാറ്റുകളുടെ പതനം . ഭരണപരമായ തീരുമാനങ്ങളുമായി ഇനി മുന്നോട്ടുള്ള പ്രയാണം ഡെമോക്രാറ്റുകൾക്ക് തികച്ചും വെല്ലുവിളി നിറഞ്ഞതാണ് . സഭയിൽ തിരുമാനം എടുക്കാൻ റിപ്പബ്ലിക്കൻ പിന്തുണയും കൂടിയെ തീരൂ.

TAGS :

Next Story