Quantcast

ഗസ്സയില്‍ വാഇല്‍ അല്‍ദഹ്ദൂഹിന്‍റെ മകന്‍ ഉള്‍പ്പെടെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

വാഇല്‍ അല്‍ദഹ്ദൂഹിന്റെ ഭാര്യയും മറ്റൊരു മകനും പേരക്കുട്ടിയും ഒക്ടോബറിൽ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-07 12:03:54.0

Published:

7 Jan 2024 11:35 AM GMT

journalistsmurder, HamzaalDahdouh, MustafaThuraya, IsraelattackonGaza, WaelDahdouh, Two journalists, Hamza Wael Dahdouh and Mustafa Thuraya, killed in Israeli attack in Gaza
X

കൊല്ലപ്പെട്ട ഹംസ അല്‍ദഹ്ദൂഹ്, മുസ്തഫ തുറായ

ഗസ്സ സിറ്റി: അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ അൽദഹ്ദൂഹിന്റെ മകൾ ഉൾപ്പെടെ രണ്ടു മാധ്യമപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദഹ്ദൂഹിന്റെ മകൻ ഹംസ അൽദഹ്ദൂഹും എ.എഫ്.പി റിപ്പോർട്ടർ മുസ്തഫ തുറായയുമാണു മരിച്ചത്. ഇന്ന് ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിലാണു സംഭവം. ഇതോടെ ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തരുടെ എണ്ണം 109 ആയി.

ഒക്ടോബറിൽ ഇസ്രായേൽ ആക്രമണത്തിൽ ദഹ്ദൂഹിന്റെ കുടുംബത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഭാര്യ ഉമ്മു ഹംസ, 15കാരനായ മകൻ മഹ്മൂദ്, ഏഴു വയസ്സുള്ള മകൾ ഷാം, പേരമകൻ ആദം എന്നിവർക്കാണു ജീവൻ നഷ്ടമായത്. ഗസ്സയിലെ നുസൈറാത്തിലുള്ള അഭയാർത്ഥി ക്യാംപിലായിരുന്നു അന്ന് ഇസ്രായേൽ ആക്രമണം നടന്നത്. ഡിസംബർ 15ന് ഖാൻ യൂനിസിൽ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ അൽജസീറ കാമറാമൻ സാമിർ അബൂദഖ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ വാഇലിനും പരിക്കേറ്റു.

കുടുംബത്തിന്റെ മരണത്തിനു തൊട്ടടുത്ത ദിവസം തന്നെ വാഇൽ ഗസ്സയിൽനിന്നുള്ള തത്സമയ യുദ്ധവാർത്തകളുമായി ചാനലിൽ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. വർഷങ്ങളായി ഗസ്സ ബ്യൂറോയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ് സാമിർ അബൂദഖ. ഇസ്രായേൽ ആക്രമണത്തിന്റെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ നിരന്തരം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലെത്തിച്ചയാൾ കൂടിയാണ് അദ്ദേഹം.

Summary: Two journalists, Hamza Wael Dahdouh and Mustafa Thuraya, killed in Israeli attack in Gaza

TAGS :

Next Story