Quantcast

നാട്ടു നാട്ടുവിന് ചുവടുവെച്ച് യുക്രൈന്‍ സൈനികര്‍; വൈറല്‍ വീഡിയോ

ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന പട്ടാളക്കാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

MediaOne Logo

Web Desk

  • Published:

    3 Jun 2023 5:49 AM GMT

Ukraine Soldiers Dance
X

നാട്ടു നാട്ടുവിന് ചുവടു വയ്ക്കുന്ന യുക്രൈന്‍ സൈനികര്‍

കിയവ്: ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന്‍റെ ഓളം ഇനിയും അടങ്ങിയിട്ടില്ല. അതിര്‍ത്തികള്‍ കടന്ന് ഓസ്കര്‍ പുരസ്കാരം വരെ സ്വന്തമാക്കിയ പാട്ടിന് ആഘോഷമാക്കുകയാണ് യുക്രൈനിലെ സൈനികര്‍. ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന പട്ടാളക്കാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ജെയ്ൻ ഫെഡോടോവയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ മൈക്കോളൈവിലെ സൈനികർ രാം ചരണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും ചുവടുകള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ്. ആര്‍ആര്‍ആറിലെ നായകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിട്ടാണ് പ്രകടനം നടത്തിയെങ്കില്‍ യുക്രൈന്‍ സൈനികരുടെ നൃത്തം റഷ്യന്‍ അധിനിവേശത്തിനെതിരെയാണ്. ആര്‍ആര്‍ആര്‍ ടീമും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടുവിന് ഓസ്കര്‍ ലഭിച്ചത്. ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.

TAGS :

Next Story