Quantcast

റഷ്യന്‍ സൈന്യത്തിന്‍റെ വാഹനവ്യൂഹത്തെ തടയുന്ന യുക്രൈന്‍ യുവാവ്; ധീരതക്ക് സല്യൂട്ടടിച്ച് സോഷ്യല്‍മീഡിയ

റഷ്യൻ സൈന്യം യുക്രേനിയൻ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയും കനത്ത പോരാട്ടം നടക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്

MediaOne Logo

Web Desk

  • Published:

    26 Feb 2022 3:47 AM GMT

റഷ്യന്‍ സൈന്യത്തിന്‍റെ വാഹനവ്യൂഹത്തെ തടയുന്ന യുക്രൈന്‍ യുവാവ്; ധീരതക്ക് സല്യൂട്ടടിച്ച് സോഷ്യല്‍മീഡിയ
X

കിയവിലേക്കുള്ള റഷ്യൻ സൈനിക വാഹനവ്യൂഹത്തിന്‍റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന യുക്രേനിയൻ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യൻ സൈന്യം യുക്രേനിയൻ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയും കനത്ത പോരാട്ടം നടക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

റഷ്യന്‍ പട്ടാളത്തിന്‍റെ വാഹനം കിയവിലേക്ക് കടക്കുമ്പോള്‍ തടഞ്ഞുകൊണ്ടു മുന്നില്‍ നില്‍ക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. പക്ഷെ ഇതൊന്നും വകവയ്ക്കാതെ വാഹനനിര കടന്നുപോകുന്നു. അതേസമയം റഷ്യന്‍ സൈന്യം രാത്രിയില്‍ കിയവിലേക്ക് കടക്കുമെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. "എനിക്ക് തീർത്തും തുറന്ന് പറയണം. ഈ രാത്രി പകലിനെക്കാൾ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ പല നഗരങ്ങളും ആക്രമണത്തിനിരയായി," സെലൻസ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

യുക്രൈനിലെ റഷ്യൻ ആക്രമണം മൂന്നാം ദിനവും തുടരുകയാണ്. തലസ്ഥാന നഗരമായ കിയവിലെ സമീപം സ്ഫോടന പരമ്പര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒഡേസയിലെ പലയിടങ്ങളിലും സ്ഫോടനമുണ്ടായി. വ്യോമാക്രമണം ഉണ്ടായേക്കാമെന്ന് യുക്രൈന്‍, പൌരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ക്രൈമിയക്ക് തൊട്ടടുത്തുള്ള നഗരം മെലിറ്റോപോള്‍ പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു. റഷ്യയുമായുള്ള ചര്‍ച്ചക്ക് യുക്രൈൻ ഇസ്രായേലിന്‍റെ സഹായം തേടി. യുക്രൈന് അധിക സഹായം നകുമെന്ന് അമേരിക്ക വ്യക്തമാക്കി. യുക്രൈൻ അധിനിവേശത്തെ അപലപിച്ചുള്ള യുഎൻ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. ഇന്ത്യയും ചൈനയും യു.എ.ഇയും വോട്ട് ചെയ്യാതെ വിട്ടു നിന്നു.

TAGS :

Next Story