Quantcast

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണം; നിലപാടിൽ മാറ്റമില്ലെന്ന് അന്റോണിയോ ഗുട്ടറസ്

വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എസ് വീറ്റോ ചെയ്തതിന് പിന്നാലെയാണ് നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    10 Dec 2023 8:59 AM GMT

UN secretary-general invokes Article 99 on Gaza
X

ന്യൂയോർക്ക്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. വെടിനിർത്തലിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രകാരം രക്ഷാസമിതി യോഗം വിളിച്ചിരുന്നു. ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ പ്രമേയം അവതരിപ്പിച്ചെങ്കിലും യു.എസ് വീറ്റോ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഗുട്ടറസ് രംഗത്തെത്തിയത്.

55 രാജ്യങ്ങളുടെ പിന്തുണയോടെയാണ് യു.എ.ഇ പ്രമേയം കൊണ്ടുവന്നത്. ചൈന, റഷ്യ, ഫ്രാൻസ് ഉൾപ്പടെ വൻശക്തി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ നിലവിൽ വെടിനിർത്തൽ ഉണ്ടായാൽ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി റോബർട്ട് വുഡ് പറഞ്ഞു. ഹമാസ് ഇസ്രായേലിന് ഭീഷണിയായതിനാൽ വെടിനിർത്തലിന് സമയപരിധിവെക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story