Quantcast

മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി ഇരട്ടി പിഴ; നിയന്ത്രണം കര്‍ശനമാക്കി അമേരിക്ക

നിലവിലെ മാസ്‌ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ

MediaOne Logo

Web Desk

  • Published:

    10 Sep 2021 8:55 AM GMT

മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി ഇരട്ടി പിഴ; നിയന്ത്രണം കര്‍ശനമാക്കി അമേരിക്ക
X

പൊതുഗതാഗത സംവിധാനത്തില്‍ മാസ്‌ക് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ യുഎസ് ഇരട്ടിയാക്കി. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം.

നിലവിലെ മാസ്‌ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ. ഇത് 500 മുതല്‍ 1000 ഡോളര്‍ വരെയാക്കും. പിഴവ് ആവര്‍ത്തിച്ചാല്‍ പിഴ 1000 ഡോളര്‍ മുതല്‍ 3000 ഡോളര്‍ വരെയാവുമെന്ന് ബൈഡന്‍ അറിയിച്ചു.

ചട്ടങ്ങള്‍ ലംഘിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ പിഴ ഒടുക്കാനും തയ്യാറായിക്കോളൂ, എന്ന മുന്നറിയിപ്പോടെയാണ് പ്രസിഡണ്ടിന്റെ പ്രഖ്യാപനം. മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്ന അധികൃതരെ ആളുകള്‍ ശകാരിക്കുന്നത് കാണുന്നുണ്ടെന്നും കൂടുതല്‍ വിവേകത്തോടെ പെരുമാറുക എന്നാണ് ഇവരോട് പറയാനുള്ളതെന്നും പ്രസിഡണ്ട് പറഞ്ഞു. ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ചട്ടം അമേരിക്കയില്‍ പ്രാബല്യത്തിലായത്.

TAGS :

Next Story