നിക്കണോ അതോ പോണോ; പ്രസംഗത്തിനു ശേഷം വേദിയില്‍ പകച്ചുനില്‍ക്കുന്ന ജോ ബൈഡന്‍റെ വീഡിയോ വൈറല്‍

ഗ്ലോബല്‍ ഫണ്ടിന്‍റെ ഏഴാമത് റീപ്ലനിഷ്മെന്‍റ് കോണ്‍ഫറന്‍സില്‍ സംസാരിച്ച ശേഷമായിരുന്നു ബൈഡന്‍ ആശയക്കുഴപ്പത്തിലായത്

MediaOne Logo

Web Desk

  • Updated:

    2022-09-23 06:40:07.0

Published:

23 Sep 2022 6:40 AM GMT

നിക്കണോ അതോ പോണോ; പ്രസംഗത്തിനു ശേഷം വേദിയില്‍ പകച്ചുനില്‍ക്കുന്ന ജോ ബൈഡന്‍റെ വീഡിയോ വൈറല്‍
X

ന്യൂയോര്‍ക്ക്: പ്രസംഗത്തിനു ശേഷം എന്തുചെയ്യണമെന്നറിയാതെ വേദിയില്‍ പകച്ചുനില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വീഡിയോ വൈറലാകുന്നു. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഫണ്ടിന്‍റെ ഏഴാമത് റീപ്ലനിഷ്മെന്‍റ് കോണ്‍ഫറന്‍സില്‍ സംസാരിച്ച ശേഷമായിരുന്നു ബൈഡന്‍ ആശയക്കുഴപ്പത്തിലായത്.

പ്രസംഗത്തിന് ശേഷം വേദിയില്‍ നിന്നും പോകണോ അതോ നില്‍ക്കണോ എന്നറിയാതെ നില്‍ക്കുന്ന യു.എസ് പ്രസിഡന്‍റിനെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് അവതാരകന്‍ ബൈഡന് നന്ദി പറഞ്ഞതിന് ശേഷമാണ് പ്രസിഡന്‍റ് വേദി വിട്ടത്. സംഭവത്തിന്‍റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. അഞ്ച് ദശലക്ഷം പേരാണ് വീഡിയോ കണ്ടത്.

എയ്ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ഫണ്ട് ശേഖരിക്കുന്നതിനായിട്ടാണ് ന്യൂയോർക്ക് പരിപാടി സംഘടിപ്പിച്ചത്. 14.25 ബില്യൺ ഡോളർ സമാഹരിച്ചു.

TAGS :

Next Story