Quantcast

യുഎസിൽ വീണ്ടും വെടിവെപ്പ്: മിസിസ്സിപ്പിയിൽ ആറ് പേർ കൊല്ലപ്പെട്ടു

കാറിൽ രക്ഷപെടാൻ ശ്രമിക്കവേ കൊലയാളിയായ 52കാരനെ പൊലീസ് സാഹസികമായി പിടികൂടി

MediaOne Logo

Web Desk

  • Updated:

    2023-02-18 03:01:24.0

Published:

18 Feb 2023 8:09 AM IST

US Mississippi shooting
X

ജാക്‌സൺ: യുഎസിൽ വീണ്ടും വെടിവെപ്പ്. മിസിസ്സിപ്പിക്ക് സമീപം അർക്കബട്‌ലയിലുണ്ടായ വെടിവെയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. കാറിൽ രക്ഷപെടാൻ ശ്രമിക്കവേ കൊലയാളിയായ 52കാരനെ പൊലീസ് സാഹസികമായി പിടികൂടി. പ്രദേശവാസി തന്നെയാണ് ഇയാൾ.

കൊല്ലപ്പെട്ടവരിൽ മൂന്ന് പേരുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരുടേത് റോഡരികിലും സമീപത്തെ കടകളിലുമായാണ് കണ്ടെത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അമേരിക്കയിൽ ഈ വർഷം നടക്കുന്ന 73ാമത്തെ വെടിവെയ്പ്പാണിത്.

TAGS :

Next Story