Quantcast

ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണം; ചെങ്കടലിൽ രണ്ട് കപ്പലുകൾ ആക്രമിച്ച് ഹൂതികൾ

സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രം അനുവദിക്കില്ലെന്ന നെതന്യാഹുവി​െൻറ നിലപാടിനെതിരെ യു.എസ്​ സെനറ്റർമാർ

MediaOne Logo

Web Desk

  • Published:

    19 Jan 2024 12:58 AM GMT

Houthis attack ,US strikes,gaza,world news,gazawar,israyel,ഹൂതി ആക്രമണം,ഇസ്രായേല്‍,
X

ദുബൈ: തുടർച്ചയായ അഞ്ചാം തവണയും ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. അമേരിക്കയുടേത്​ ഉ​ൾപ്പെടെ രണ്ട്​ കപ്പലുകൾക്ക്​ നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. സൻആ ഉൾപ്പെടെ ഹൂതി സൈനിക കേ​ന്ദ്രങ്ങളിൽ ഇന്നലെ വൈകീട്ടും അർധരാത്രിയും​ ആക്രമണം നടത്തിയതായി അമേരിക്ക സ്​ഥിരീകരിച്ചു. ഹുദൈദയിലെ ഏതാനും സൈനിക സന്നാഹങ്ങളും ആക്രമണത്തിൽ തകർത്തതായി യു.എസ്​ സെൻട്രൽ കമാൻറും വ്യക്തമാക്കി​. ഹൂതികളുമായി തുറന്ന ഏറ്റുമുട്ടലിനില്ലെന്നും സൈനികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്​ഞാബദ്ധമാണെന്ന്​ പെൻറഗൺ അറിയിച്ചു. ഇസ്രായേലിലേക്ക്​ തിരിക്കാൻ ശ്രമിച്ച കപ്പലുകൾക്ക്​ നേരെയാണ്​ ഇന്നലെ ആക്രമണം നടത്തിയതെന്ന്​ ഹൂതികൾ അറിയിച്ചു. ചെങ്കടൽ മേഖലയിൽ സംഘർഷം മൂർഛിക്കുന്നത്​ വലിയ ആശങ്കയോടെയാണ്​ മേഖലയിലെ രാജ്യങ്ങൾ നോക്കി കാണുന്നത്​.

അതേസമയം, ഗ​സ്സ​യി​ല്‍ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​കയാണ്​. ഗസ്സയിൽ ആകെ മരണം 24,620 ആയി. 61, 830 പേർക്കാണ്​ പരിക്കേറ്റു​. തെ​ക്ക​ൻ ഗ​സ്സ ന​ഗ​ര​മാ​യ റ​ഫ​യി​ൽ വീ​ടി​നു​നേ​ർ​ക്കു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രി​ൽ പ​കു​തി​യും കു​ട്ടി​ക​ളാണ്. ഗ​സ്സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും സ​മാ​ധാ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തിഅ​റ​ബ് നേ​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ, യൂ​റോ​പ്യ​ൻ സ​ർ​ക്കാ​റു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം രൂ​പ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തിയെന്ന്​ മു​തി​ർ​ന്ന അ​റ​ബ് പ്ര​തി​നി​ധി​യെ ഉ​ദ്ധ​രി​ച്ച് ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ്​റി​പ്പോ​ർ​ട്ട് ചെ​യ്​തു. വൈകാതെ അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ൾ ​പ​ദ്ധ​തി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽസ​മ​ർ​പ്പി​ക്കുമെന്നും റിപ്പോർട്ട്​ പറയുന്നു.

ഗസ്സയിൽ ബന്ദികൾക്ക്​ മരുന്ന്​ കൈമാറിയെന്ന്​ ഖത്തർ അറിയിച്ചു. രണ്ട്​ വിമാനങ്ങളിലായാണ്​ മരുന്ന്​ ഈജിപ്​ത്​ മുഖേന ഗസ്സയിൽ എത്തിച്ചത്​. 24 മ​ണി​ക്കൂ​റി​നി​ടെ 60 ഫ​ല​സ്തീ​ൻപോ​രാ​ളി​ക​ളെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗ​സ്സ സി​റ്റി​യി​ലെ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽഅ​ൽ ഖു​ദ്സ്ടി.​വി ന്യൂ​സ്ഡ​യ​റ​ക്ട​ർ വാ​ഇ​ൽ ഫ​നൂ​ന കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം രൂക്ഷമായി. ഏതു സമയവും ലബനാനുമായി തുറന്ന യുദ്ധത്തിന്​ സാധ്യതയുണ്ടെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി.

​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ 60,000ത്തോ​ളം ഫ​ല​സ്തീ​നി​ക​ൾചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭയു​ടെ അ​ടി​യ​ന്ത​ര ആ​രോ​ഗ്യ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഫലസ്​തീൻ ജനത അനുഭവിക്കുന്ന കൊടും ക്രൂരതകൾ അമേരിക്കൻ ജനതയുടെ ഉറക്കം കെടുത്തുന്നതായി യു.എസ്​ സെനറ്റർ ബെർണി സാൻഡേഴ്​സ്​. കൂടുതൽ സെനറ്റർമാർ ഇസ്രായേലിനെതിരെ രംഗത്തുവന്നു. ഇർബിലിലെ യു.എസ്​ സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും ആക്രമണം നടത്തിയെന്ന്​ ഇറാഖിലെ ഇസ്​ലാമിക്​ റെസിസ്​റ്റൻസ്​ വിഭാഗം.

TAGS :

Next Story