Quantcast

ഏഴു വര്‍ഷമായി ചക്ക മാത്രം ഭക്ഷണം; വീഗന്‍ ഇന്‍ഫ്ലുവന്‍സര്‍ പോഷാകാഹാരക്കുറവ് മൂലം മരിച്ചു

റഷ്യന്‍ സ്വദേശിനിയായ ഷന്ന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    1 Aug 2023 2:01 PM IST

Vegan Raw Food Diet Influencer
X

ഷന്ന സാസോനോവ

മോസ്‌കോ: വീഗന്‍ ഇന്‍ഫ്ലുവന്‍സറായ ഷന്ന സാസോനോവ(39) പോഷകാഹാരക്കുറവ് മൂലം മരിച്ചു. റഷ്യന്‍ സ്വദേശിനിയായ ഷന്ന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷണത്തിനായി കായ്കനികളും പച്ചക്കറികളും മാത്രം ശീലമാക്കുന്ന 'റോ വീഗന്‍' ഭക്ഷണരീതിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവര്‍ ശീലിച്ചിരുന്നത്.

മാസങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കയില്‍ വച്ച് ക്ഷീണിതയായ നിലയിലാണ് ഷന്നയെ കണ്ടിരുന്നതെന്നും കാലുകള്‍ വീര്‍ത്തിരുന്നുവെന്നും ഒരു സുഹൃത്ത് പറഞ്ഞു. സുഹൃത്തുക്കള്‍ ചികിത്സ തേടാന്‍ ഉപദേശിച്ചിരുന്നുവെങ്കിലും ഷന്ന അതു അവഗണിക്കുകയും വീഗന്‍ ഭക്ഷണരീതി തുടരുകയും ചെയ്തു. ആരോഗ്യനില വഷളായ ഷന്ന പര്യടനത്തിനൊടുവില്‍ വൈദ്യസഹായം തേടുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും അതീവഗുരുതരാവസ്ഥയിലായിരുന്നു. കോളറ പോലുള്ള അണുബാധയാണ് ഷന്നയുടെ മരണത്തിന് കാരണമെന്ന് മാതാവ് പറഞ്ഞു. എന്നാൽ മരണത്തിന്‍റെ ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ നാല് വർഷമായി പഴങ്ങൾ, സൂര്യകാന്തി വിത്ത് മുളകൾ, ഫ്രൂട്ട് സ്മൂത്തികൾ, ജ്യൂസുകൾ എന്നിവ മാത്രമാണ് ഷന്ന കഴിച്ചിരുന്നത്. ഏഴു വര്‍ഷമായി ചക്കയും കഴിച്ചിരുന്നു. ജങ്ക് ഫുഡ് ഭക്ഷണക്രമം കാരണം പ്രായമായവരായി തോന്നുന്ന സമപ്രായക്കാരില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവത്വവും ചൈതന്യവും നിലനിർത്തുന്നതിനുള്ള താക്കോലാണ് തന്‍റെ ഭക്ഷണക്രമമെന്ന് ഷന്ന വിശ്വസിച്ചിരുന്നു. വീഗന്‍ ഭക്ഷണരീതി പ്രചരിപ്പിക്കാനായി തന്‍റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഷന്ന ഉപയോഗിച്ചിരുന്നു.

TAGS :

Next Story