Quantcast

വീടിന് മുന്നില്‍ അപകടകാരിയായ മുതല, ചവുറ്റുകൊട്ടയിലാക്കി യുവാവ്; വീഡിയോ

ട്വിറ്ററിൽ പങ്കുവെച്ച 52 സെക്കൻഡ് വിഡിയോ ഇതിനകം തന്നെ 90 ലക്ഷത്തിലേറെ പേർ കാണുകയും 21000 ലേറെ പേർ പങ്കുവെക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    30 Sept 2021 3:12 PM IST

വീടിന് മുന്നില്‍ അപകടകാരിയായ മുതല, ചവുറ്റുകൊട്ടയിലാക്കി യുവാവ്; വീഡിയോ
X

സാധാരണ ഉരകങ്ങളെപ്പോലെയല്ല, മുതലയെ കീഴ്‌പ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ഒരു ചവുറ്റുകുട്ട മാത്രം ഉപയോഗിച്ച് അപകടകാരിയായ മുതലയെ വെട്ടിലാക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വീടിന് മുന്നിൽ നിൽക്കുന്ന മുതലയെയാണ് ഇയാൾ വേസ്റ്റ് ബിന്നിലേക്ക് കയറ്റാൻ ശ്രമിക്കുന്നത്.

കുട്ടയുമായി മുതലയുടെ അടുത്തേക്ക് യുവാവ് വരുന്നതും മുതല ഓടിമാറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ സമർദ്ധമായി ചവുറ്റുകുട്ടയിലേക്ക് മുതലയെ കയറ്റുകയും മൂടി കൊണ്ട് അത് അടക്കുകയും ചെയ്യുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാനാവുന്നത്. മുതല ചവുറ്റുകുട്ടയിൽ കുടുങ്ങിയതോടെ ഒപ്പമുള്ളവരുടെ സന്തോഷവും വീഡിയോയിൽ കേൾക്കാനാകും.

ഫ്‌ലോറിഡയിലാണ് സംഭവം നടന്നത്. ട്വിറ്ററിൽ പങ്കുവെച്ച 52 സെക്കൻഡ് വിഡിയോ ഇതിനകം തന്നെ 90 ലക്ഷത്തിലേറെ പേർ കാണുകയും 21000 ലേറെ പേർ പങ്കുവെക്കുകയും ചെയ്തു. മുതലയെ സാഹസികമായി കുടുക്കിയ അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ച് ഒരുപാടുപേർ രംഗത്തെത്തി. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് അദ്ദേഹം മുതലയെ പിടിക്കുന്നതെന്നും അത് അപകടകരമാണെന്നും ചിലർ ചൂണ്ടികാട്ടി.

TAGS :

Next Story