"ഞാൻ നിങ്ങളുടെ വീട് മോഷ്ടിച്ചില്ലെങ്കിൽ മറ്റാരെങ്കിലും അത് മോഷ്ടിക്കും"

റബർ ബുള്ളറ്റുകൾ ഉപയോഗിച്ച്​ വെടിവെച്ചും സ്​റ്റൺ ഗ്രനേഡുകൾ എറിഞ്ഞും നടന്ന സൈനിക അതിക്രമങ്ങളിൽ 178 ​ഫലസ്​തിനികൾക്ക്​ പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2021-05-08 17:23:48.0

Published:

8 May 2021 5:12 PM GMT

ഞാൻ നിങ്ങളുടെ വീട് മോഷ്ടിച്ചില്ലെങ്കിൽ മറ്റാരെങ്കിലും അത് മോഷ്ടിക്കും
X

"ഞാൻ നിങ്ങളുടെ വീട് മോഷ്ടിച്ചില്ലെങ്കിൽ മറ്റാരെങ്കിലും അത് മോഷ്ടിക്കും" മോനാ അൽ-കുർദ് എന്ന പലസ്തീൻ യുവതിയോട് ഇസ്രായേൽ കുടിയേറ്റക്കാരൻ നൽകിയ മറുപടിയാണിത്. അധിനിവിഷ്​ട ഭൂമിയായ കിഴക്കൻ ജറൂസലത്തിന് സമീപമുള്ള ശൈഖ്​ ജർറാഹ് പരിസരത്തുള്ള തന്റെ വീട് മോഷ്ടിച്ചുവെന്ന് ആരോപിച്ച മോനാ അൽ-കുർദിനോടാണ് ഇസ്രയേലി കുടിയേറ്റക്കാരന്‍ ഇങ്ങനെ പറയുന്നത്.


തന്റെ കുടുംബവീട്ടിലെ പൂന്തോട്ടത്തിൽ കണ്ട കുടിയേറ്റക്കാരനോട് 22 കാരിയായ അൽ-കുർദ് കയര്‍ക്കുന്നത് പലസ്തീൻ ആക്ടിവിസ്റ്റ് ടമര്‍ മകൽദ വീഡിയോയിൽ പകർത്തുകയായിരുന്നു.

ഈ വീഡിയോയില്‍ കുടിയേറ്റക്കാരനോട് അല്‍-കുര്‍ദ് പറയുന്നത് കേള്‍ക്കാം "ജേക്കബ്, ഇത് നിങ്ങളുടെ വീടല്ല"

"ഞാന്‍ പോയാലും നിനക്കൊരിക്കലും തിരിച്ചുവരാന്‍ കഴിയില്ല, പിന്നെയെന്തിന് നീയിങ്ങനെ ഒച്ചയിടുന്നു?" അമേരിക്കന്‍ ഉച്ചാരണത്തില്‍ കുടിയേറ്റക്കാരന്‍ ഇതിന് മറുപടി പറയുന്നു.

ഈ മറുപടി കുര്‍ദിനെ പ്രകോപിപ്പിക്കുന്നു "നീയെന്റെ വീട് മോഷ്ടിക്കുകയാണ്! "

"ഞാന്‍ മോഷ്ടിച്ചില്ലെങ്കില്‍ മറ്റാരെങ്കിലും മോഷ്ടിക്കും" ജേക്കബ് മറുപടി പറയുന്നു. "പിന്നെന്തിന് നീ ഒച്ചയിടുന്നു?"

"ഒരാളേയും എന്റെ വീട് മോഷ്ടിക്കാന്‍ അനുവദിക്കില്ല" കുര്‍ദ് ഒച്ചയിടുന്നു...

"തിരിച്ചുതരാന്‍ ഇത് എന്റെയല്ല" ഹിബ്രുവില്‍ ജേക്കബ് പറയുന്നു.


ശൈഖ്​ ജർറാഹ്

അധിനിവേശ ഭീഷണിയിലുള്ള ശൈഖ്​ ജർറാഹ്​ പ്രദേശം മസ്​ജിദുൽ അഖ്​സയുടെ​ ഒരു കിലോമീറ്റർ പരിധിയിലാണ്​. സലാഹുദ്ദീൻ അയ്യൂബിയുടെ ​ഡോക്​ടറായിരുന്ന ശൈഖ്​ ജർറാഹ്​ താമസിച്ച ഭൂമിയെന്ന നിലക്കാണ്​ പ്രദേശത്തിന്​ ഈ പേരുവരുന്നത്​.

1967ൽ ജറൂസലം ഇസ്രായേൽ അധിനിവിഷ്​ട ഭൂമിയായി മാറിയശേഷം ശൈഖ്​ ജർറാഹിനുമേൽ ജൂത കുടിയേറ്റ സംഘങ്ങൾ അവകാശവാദം സജീവമാക്കിയിട്ടുണ്ട്​. ഇതിന്‍റെ തുടർച്ചയായി നൽകിയ കേസുകളിലാണ്​ ഫലസ്​തീനികളെ പുറത്താക്കുന്നത്​ തുടരുന്നത്​.

'വിശുദ്ധ താഴ്​വര' എന്ന പേരിൽ ​ശൈഖ്​ ജർറാഹ്​ ഉൾപെടുന്ന പ്രദേശം ഉൾപെടുത്തി കൂടുതൽ ജൂത കുടിയേറ്റ ഭവനങ്ങളും പാർക്കുകളുമുൾപെ​ടെ നിർമിക്കാൻ ഇസ്രായേലിന്​ നേരത്തെ പദ്ധതിയുണ്ട്​. ഇവക്ക്​ മുസ്​ലിം വീടുകൾ ഇവിടെനിന്ന്​ മാറണം. അതാണ്​ പുതുതായി സൈനിക നടപടിയിലേക്കും പ്രതിഷേധങ്ങളിലേക്കും കാര്യങ്ങൾ എത്തിക്കുന്നത്​.

മുസ്​ലിം വിശുദ്ധഗേഹമായ മസ്​ജിദുൽ അഖ്​സയിൽ വിശ്വാസികൾക്കെതിരെ ഇസ്രായേൽ സേന കഴിഞ്ഞ ദിവസം വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ജറൂസലമിൽ നിന്ന്​ ഫലസ്​തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവർക്കു നേരെയാണ്​ മസ്​ജിദിനകത്തും പുറത്തും ഇസ്രായേൽ സൈന്യം അഴിഞ്ഞാടിയത്​. റബർ ബുള്ളറ്റുകൾ ഉപയോഗിച്ച്​ വെടിവെച്ചും സ്​റ്റൺ ഗ്രനേഡുകൾ എറിഞ്ഞും നടന്ന സൈനിക അതിക്രമങ്ങളിൽ 178 ​ഫലസ്​തിനികൾക്ക്​ പരിക്കേറ്റു.


TAGS :

Next Story