ട്രംപിന്റെ മരണവാർത്തയും പെന്റഗണിലെ പിസ്സ ഓർഡറുകളും തമ്മിലുള്ള ബന്ധമെന്ത്?
അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കുള്ള പിസ്സ ഡെലിവറിയിൽ അപ്രതീക്ഷിത വർധനവുണ്ടായാൽ അടുത്ത മണിക്കൂറുകളിൽ ലോകം ഉണർന്നിരിക്കണമെന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പെന്റഗണിൽ പിസ്സ ഡെലിവറിയിൽ അസാധാരണമായ ഒരു വർധനവ് ഉണ്ടായതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കൊപ്പമായിരുന്നു. പെന്റഗണിന് സമീപമുള്ള പിസ്സ ഓർഡറുകൾ 800 ശതമാനമാണ് കുതിച്ചുയർന്നത്

ന്യൂയോർക്: അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കുള്ള പിസ്സ ഡെലിവറിയിൽ അപ്രതീക്ഷിത വർധനവുണ്ടായാൽ അടുത്ത മണിക്കൂറുകളിൽ ലോകം ഉണർന്നിരിക്കണമെന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. ശീത യുദ്ധകാലത്താണ് 'പെന്റഗൺ പിസ്സ ഇൻഡക്സ്' എന്ന ആശയം ഉത്ഭവിച്ചത്. 1970-കളിലും 1980-കളിലും സോവിയറ്റ് ചാരന്മാർ വാഷിംഗ്ടണിലെ പിസ്സ ഡെലിവറികൾ നിരീക്ഷിച്ച് പിസ്സ ഓർഡറുകളിൽ പെട്ടെന്നുണ്ടാകുന്ന വർധനവ് യുഎസ് സർക്കാർ വലിയ സൈനിക നടപടികൾക്ക് തയ്യാറെടുക്കുന്നുണ്ടെന്ന് കരുതിയിരുന്നു.
പനാമ ആക്രമണത്തിന് മുമ്പുള്ള രാത്രിയിൽ പെന്റഗണിൽ നിന്നുള്ള ഓർഡറുകൾ ഇരട്ടിയായിരുന്നു; ഗ്രാനഡ ആക്രമണത്തിന് മുമ്പും ഇതേ കാര്യം സംഭവിച്ചു. അർധരാത്രി മുതൽ തങ്ങൾക്ക് ധാരാളം ഓർഡറുകൾ ലഭിച്ചതായി 90-കളിലെ ഒരു പിസ്സ ഡെലിവറി ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. തുടർന്നാണ് ഇറാഖിന്റെ അപ്രതീക്ഷിത കുവൈത്ത് അധിനിവേശം നടക്കുന്നത്. സദ്ദാം ഹുസൈന്റെ സൈന്യം അതിർത്തി കടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുവൈത്ത് പിടിച്ചടക്കി ഇറാഖിന്റെ '19-ാമത്തെ പ്രവിശ്യയായി പ്രഖ്യാപിച്ചു.
1999-ലെ നാറ്റോയുടെ സെർബിയൻ ബോംബാക്രമണ സമയത്തും 2001-ലെ അഫ്ഗാനിസ്ഥാൻ യുദ്ധ വേളയിലും 2011-ലെ ലിബിയൻ ഇടപെടലിലും പിസ്സ ഡെലിവറിയുടെ ശ്രദ്ധേയമായ വർധനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തിൽ അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കുള്ള പിസ്സ ഡെലിവറിയിൽ അപ്രതീക്ഷിത വർധനവുണ്ടായാൽ അടുത്ത മണിക്കൂറുകളിൽ ലോകം ഉണർന്നിരിക്കണമെന്ന് സാരം.
ഈ ആഴ്ചയുടെ തുടക്കത്തിൽ, പെന്റഗണിലും മറ്റ് ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള യുഎസ് സർക്കാർ സ്ഥലങ്ങളിലും പിസ്സ ഡെലിവറിയിൽ അസാധാരണമായ ഒരു വർധനവ് ഉണ്ടായതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കൊപ്പമായിരുന്നു. പെന്റഗണിന് സമീപമുള്ള പിസ്സ ഓർഡറുകൾ കുതിച്ചുയർന്നു. പെന്റഗൺ പിസ്സ സൂചിക ഏകദേശം 800% വർധനവ് കാണിച്ചു. എന്നാൽ അതൊരു തെറ്റായ മുന്നറിയിപ്പായിരുന്നു. ട്രംപ് ഇപ്പോഴും ആരോഗ്യവാനായി ജീവിച്ചിരിക്കുന്നു.
ഇതിന് മുമ്പ് 2025 ജൂണിൽ ഇറാനിലെ തെഹ്റാനിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് മുമ്പ് പെന്റഗണിനടുത്തുള്ള പിസ്സ ഓർഡറുകളിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിന് മുമ്പ് ജൂൺ 12-ന് പെന്റഗണിനടുത്തുള്ള നാല് പിസ്സേറിയകളിൽ ഗൂഗിൾ മാപ്സ് ആക്ടിവിറ്റി വർധിച്ചതായി 'പെന്റഗൺ പിസ്സ റിപ്പോർട്ട്' എന്ന എക്സ് അക്കൗണ്ട് രേഖപ്പെടുത്തിയിരുന്നു.
ഈ സൂചിക ഔദ്യോഗികമല്ലെന്നും ഇത് തമാശയും ഊഹാപോഹവുമായാണ് പലപ്പോഴും കണക്കാക്കപ്പെടുന്നതെന്നും യുഎസ് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, 2011-ലെ ഒസാമ ബിന്‍ ലാദന്റെ റെയ്ഡ്, 2020-ലെ ഇറാൻ ജനറൽ കാസിം സുലൈമാനിയുടെ വധം, 2022-ലെ യുക്രൈൻ യുദ്ധ പ്രതികരണം എന്നിവയുമായി ബന്ധപ്പെട്ട് ഈ സൂചിക കൃത്യമായി പ്രവചിച്ചത് ഇതിന്റെ വിശ്വാസ്യതയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Adjust Story Font
16

