Quantcast

'എട്ട് മണിക്ക് മാർക്കറ്റ് അടയ്ക്കുന്നിടത്ത് ജനനനിരക്ക് കുറയും'; പാക് മന്ത്രിയുടെ പരാമർശത്തിനെതിരെ പരിഹാസം

ഊർജ സംരക്ഷണത്തിനായി മാർക്കറ്റുകൾ രാത്രി 8:30 നും കല്യാണമണ്ഡപങ്ങൾ 10:30 നും അടയ്ക്കണമെന്ന്‌ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    8 Jan 2023 12:16 PM GMT

എട്ട് മണിക്ക് മാർക്കറ്റ് അടയ്ക്കുന്നിടത്ത് ജനനനിരക്ക് കുറയും; പാക് മന്ത്രിയുടെ പരാമർശത്തിനെതിരെ പരിഹാസം
X

ലാഹോർ: ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് പാകിസ്താൻ പ്രതിരോധ മന്ത്രി ഖാജ മുഹമ്മദ് ആസിഫ് പറഞ്ഞ അഭിപ്രായം വിവാദത്തിൽ. രാത്രി എട്ടു മണിക്ക് മാർക്കറ്റ് അടയ്ക്കുന്നയിടങ്ങളിൽ ജനനനിരക്ക് കുറവാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ജഹാൻ പേ 8 ബജെ മാർക്കറ്റ് ബന്ത് കി ഹൈ, വഹാൻ പേ ബച്ചേ കം പൈദാ ഹോംഗേ (എവിടെ എട്ടു മണിക്ക് മാർക്കറ്റ് അടയ്ക്കുന്നുവോ അവിടെ കുട്ടികൾ ജനിക്കാനുള്ള സാധ്യത കുറവാണ്),'' ഈ ആഴ്ച ആദ്യം ഇസ്‌ലാമാബാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആസിഫ് പറഞ്ഞു.

ഊർജ സംരക്ഷണത്തിനായി മാർക്കറ്റുകൾ രാത്രി 8:30 നും കല്യാണമണ്ഡപങ്ങൾ 10:30 നും അടയ്ക്കണമെന്ന്‌ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിവാദ അഭിപ്രായം മന്ത്രി പറഞ്ഞത്.

പരാമർശത്തെ തുടർന്ന് മന്ത്രിക്കെതിരെ രൂക്ഷ പരിഹാസമാണ് നടക്കുന്നത്. ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വിവാദ പരാമർശത്തിന്റെ ക്ലിപ്പ് പ്രചരിക്കുകയാണ്.

'where the market closes at eight o'clock the birth rate falls'; Ridicule against Pak Minister's remarks

TAGS :

Next Story