Quantcast

ട്രംപിന് പൂട്ടിട്ട് യൂട്യൂബും..

ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യൂട്യൂബ് അറിയിച്ചു

MediaOne Logo

  • Published:

    13 Jan 2021 10:22 AM GMT

ട്രംപിന് പൂട്ടിട്ട് യൂട്യൂബും..
X

ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ട്രംപിനെതിരെ നടപടിയുമായി യൂട്യൂബും. ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യൂട്യൂബ് അറിയിച്ചു. നയങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി 'ഡൊണാല്‍ഡ് ജെ ട്രംപ്' എന്ന അക്കൗണ്ടിലെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു.

ഇതിന് പിന്നാലെ ചാനലിനും യൂട്യൂബ് താല്‍ക്കാലിക വിലക്കേര്‍പെടുത്തി. അക്കൗണ്ടില്‍ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിനും തത്സമയ സ്ട്രീമുകള്‍ ചെയ്യുന്നതിനും ഏഴ് ദിവസമാണ് താല്‍കാലിക വിലക്കേര്‍പെടുത്തിയത്. ഇത് നീട്ടിയേക്കുമെന്നും പ്രസ്താവനയിലൂടെ യൂട്യൂബ് അറിയിച്ചു.

കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചതിന്റെ ഭാഗമായി കൂടിയാണ് നടപടി.

ട്വിറ്ററും ഫേസ്ബുക്കും നേരത്തെ തന്നെ ട്രംപിനെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുളള നടപടികള്‍ ട്രംപ് ആരംഭിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

TAGS :

Next Story