Quantcast

കാറും ജീപ്പും ഇനി ഉപയോഗിക്കില്ല; ഇന്ധനവില വർധനക്ക് എതിരെ സി.ടി 100ല്‍ ഇന്ത്യ ചുറ്റാന്‍ നടന്‍ ജിനോ ജോണ്‍

ഇത്ര നാളും ഉപയോഗിച്ചിരുന്ന കാറും ജീപ്പും ഇനി ഉപയോഗിക്കില്ലെന്നും വില്‍ക്കാനാണ് തീരുമാനമെന്നും ജിനോ

MediaOne Logo

  • Published:

    19 March 2021 12:03 PM IST

കാറും ജീപ്പും ഇനി ഉപയോഗിക്കില്ല; ഇന്ധനവില വർധനക്ക് എതിരെ  സി.ടി 100ല്‍ ഇന്ത്യ ചുറ്റാന്‍ നടന്‍ ജിനോ ജോണ്‍
X

ഇന്ധനവില വർധനയില്‍ പ്രതിഷേധിച്ച് ബജാജിന്‍റെ സി.ടി 100 ബൈക്ക് വാങ്ങി അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങി നടന്‍ ജിനോ ജോണ്‍. ഇത്ര നാളും ഉപയോഗിച്ചിരുന്ന കാറും ജീപ്പും ഇനി ഉപയോഗിക്കില്ലെന്നും വില്‍ക്കാനാണ് തീരുമാനമെന്നും ജിനോ പറഞ്ഞു. ഇനി മുതല്‍ തന്‍റെ യാത്രകള്‍ മഹേഷ് എന്ന ബൈക്കില്‍ ആയിരിക്കും. ഈ ശനിയാഴ്ച ആദ്യ പ്രതിഷേധ യാത്ര തുടങ്ങുകയാണെന്നും നടന്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധന വില വർധനവാണെങ്കിലും, സ്ഥാനാർത്ഥി നിർണ്ണയങ്ങളിൽ പെട്ട് അത് ആരും ഓർക്കാതെയായെന്നും ജിനോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജിനോ ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

”കമോണ്‍ട്രാ മഹേഷേ”, എല്ലാവർക്കും നമസ്ക്കാരം,

ഞാൻ ബജാജിന്‍റെ സി.ടി 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആർ.സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാൻ യാത്രകൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന കാറും, ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വിൽക്കാനാണ് പ്ലാൻ. ദിനംപ്രതി വർധിച്ചു വരുന്ന പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഇനി മുതൽ എന്‍റെ യാത്രകൾ സി.ടി 100 ബൈക്കിലായിരിക്കും.

ബൈക്കിന് പേരിട്ടു ...." മഹേഷ് "... ഈ ഇലക്ഷൻ കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധന വില വർധനവാണെങ്കിലും, സ്ഥാനാർത്ഥി നിർണ്ണയങ്ങളിൽ പെട്ട് അത് ആരും ഓർക്കാതെയായി. ഇന്ധന വിലവർധനവിന്‍റെ തിക്താനുഭവങ്ങൾ കൃത്യമായി അറിയുന്നത് കൊണ്ട് ഞാൻ പ്രതിഷേധിക്കാൻ തിരുമാനിച്ചു.

ആദ്യ പ്രതിഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയിൽ നിന്ന് കന്യാകുമാരിയിലേക്ക്... സിനിമാ അഭിനയത്തിനിടയിൽ ഇനി കിട്ടുന്ന സമയങ്ങൾ ചെറുതും, വലുതുമായ യാത്രകൾ നടത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓൾ ഇന്ത്യ ട്രാവലിംഗ്. ഇതിനിടയിൽ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെക്കാൻ ഒരു ട്രാവൽ വ്ലോഗ് ചാനലും തുടങ്ങി. അപ്പോൾ ഞാനും എന്‍റെ മഹേഷും യാത്ര ആരംഭിക്കുന്നു. എല്ലാവരുടെയും, പ്രാർത്ഥനയും, കരുതലും, സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട്, സ്വന്തം ജിനോ ജോണ്‍.

"കമോൺട്രാ മഹേഷേ" എല്ലാവർക്കും നമസ്ക്കാരം, ഞാൻ ബജാജിൻ്റെ CT 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം...

Posted by Jino John Actor on Wednesday, March 17, 2021
TAGS :

Next Story