13 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും; 'ഭീഷ്മ പർവ്വം' ചിത്രീകരണം തുടങ്ങി
മമ്മൂട്ടിക്കൊപ്പം നദിയ മൊയ്ദുവും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുന്നത്.

13 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന 'ഭീഷ്മ പർവ്വം' സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. നസ്രിയ നസീമും ജ്യോതിര്‍മയിയും ചേര്‍ന്ന് ക്ലാപ് ബോര്‍ഡ് അടിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. എറണാകുളത്ത് വെച്ചാണ് ചിത്രീകരണം. മമ്മൂട്ടി നാളെ ചിത്രത്തിന്‍റെ ഭാഗമാകും. മമ്മൂട്ടിക്കൊപ്പം നദിയ മൊയ്ദുവും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുന്നത്. 2011ല്‍ ‘ഡബിള്‍സ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ഭീഷ്മപർവം നിർമ്മിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കർ , ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരു വൻ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും. ദിലീഷ് പോത്തന്‍റെ സംവിധാന സഹായിയായ ദേവദത്തിന്‍റെ ആദ്യ തിരക്കഥയുമാണ് ഭീഷ്മപര്‍വം. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍.ജെ മുരുകനാണ് അഡിഷണല്‍ ഡയലോഗ്സ്. തപസ് നായകാണ് സംഗീത സംവിധാനം. വസ്ത്രാലങ്കാരം- സമീറ സനീഷ്.
ബിഗ് ബിയാണ് മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ഇതിന് മുമ്പത്തെ ഏക ചിത്രം. അമല്‍ നീരദിന്‍റെ ആദ്യ സംവിധാന ചിത്രമായിരുന്നു ബിഗ് ബി. ഇതിന്‍റെ തുടര്‍ച്ചയായി വരുന്ന ബിലാലിന്‍റെ ചിത്രീകരണം തുടങ്ങാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അപ്രതീക്ഷിതമായി വന്ന കോവിഡ് മഹാമാരി ചിത്രീകരണത്തിന് തടസ്സമാവുകയായിരുന്നു. ഇതോടെയാണ് ഭീഷ്മപര്‍വ്വം എന്ന തിരക്കഥയില്‍ പുതിയ ചിത്രമെടുക്കാന്‍ തീരുമാനിക്കുന്നത്.
മാര്‍ച്ച് 4ന് പുറത്തിറങ്ങുന്ന ദ പ്രീസ്റ്റാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. കോവിഡ് പ്രതിസന്ധിക്ക് ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോയാണ് ദ പ്രീസ്റ്റിന്‍റെ സംവിധായകന്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ ആണ് പൂർത്തിയായി കഴിഞ്ഞ മറ്റൊരു മമ്മൂട്ടി ചിത്രം. സഞ്ജയ് - ബോബി ടീമാണ് വണ്ണിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Adjust Story Font
16

