Quantcast

14 കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊല്ലം സ്വദേശി അറസ്റ്റില്‍

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്

MediaOne Logo

  • Published:

    6 March 2021 10:11 PM IST

14 കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊല്ലം സ്വദേശി അറസ്റ്റില്‍
X

മലപ്പുറം പുത്തനത്താണിയിൽ ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കൊല്ലം സ്വദേശിയായ 47 വയസ്സുകാരനാണ് പൊലീസ് പിടിയിലായത്. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഇയാൾ, മലപ്പുറം പുത്തനത്താണിയിലെ വാടക വീട്ടിൽ താമസിക്കുന്ന സമയത്താണ്, പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി 8 മാസം ഗർഭിണിയാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിന്നീട് വിശദമായ അന്വേഷണത്തിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS :

Next Story