മ്യാന്മറിൽ ജനകീയ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത് പൊലീസ്: 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
മ്യാന്മറിലെ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതമാകുന്നു

മ്യാന്മറിലെ ജനകീയ പ്രക്ഷോഭകർക്കു നേരെ വെടിയുതിർത്ത് പൊലീസ്. വെടിവെപ്പിൽ 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്തത്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു പട്ടാളത്തിന്റെ വെടിവെപ്പെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി.
ഞായറാഴ്ച മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട തെരുവായ ഹ്‍ലെദാനില്‍ ഇവര്‍ പ്രതിഷേധസൂചകമായി തടിച്ചുകൂടി. പിന്നാലെ സൈന്യം ബലംപ്രയോഗിച്ച് നീക്കാന്‍ ആരംഭിച്ചു.
തുടർന്ന് നൂറുകണക്കിനാളുകൾ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരക്ഷാസേനക്കെതിരെ തിരിഞ്ഞ പ്രക്ഷോഭകര്‍ പൊലീസിനെ തടയാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചു. പതിയെ പ്രക്ഷോഭം മറ്റു പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
Adjust Story Font
16

