യു എ ഇയിൽ മരണസംഖ്യ ഉയരുന്നു; 20 പേർ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു
3140 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

യു എ ഇയിൽ കോവിഡ് മരണസംഖ്യ ഉയരുന്നു. ഇന്ന് 20 പേർ കൂടി മരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന പ്രതിദിന മരണനിരക്കാണിത്. ആകെ മരണസംഖ്യ 1093 ആയി. 3140 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതർ 3,6,5017 ആയി. 4,349 പേർക്ക് രോഗം ഭേദമായി. മൊത്തം രോഗമുക്തർ 3,51,715 ആയി. 13,302 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.
Next Story
Adjust Story Font
16

