Quantcast

കണ്ണന്താനം കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി ബിജെപി

MediaOne Logo

Jaisy

  • Published:

    27 May 2018 9:02 AM GMT

കണ്ണന്താനം കേരളത്തില്‍;  വന്‍ സ്വീകരണമൊരുക്കി ബിജെപി
X

കണ്ണന്താനം കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി ബിജെപി

മന്ത്രിയായ ശേഷം ആദ്യമായാണ് കണ്ണന്താനം കേരളത്തിലെത്തുന്നത്

കേന്ദ്ര ടൂറിസം- ഐടി മന്ത്രി അൽഫോൻസ് കണ്ണന്താനം കേരളത്തിലെത്തി. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനത്തെ ബിജെപി കേരളാ ഘടകം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും എൻ ഡി എ ഘടകകക്ഷി നേതാക്കളും മന്ത്രിയെ സ്വീകരിക്കാനെത്തി കേരളത്തിന് മുൻഗണന നൽകുന്ന വികസനമാവും നടപ്പാക്കുകയെന്നും കേന്ദ്ര സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുമെന്നും മന്ത്രി പ്രതികരിച്ചു.

TAGS :

Next Story