രാജ്യത്ത് 45ന് മുകളിലുള്ള 40% പേർക്കും ശ്വാസകോശ സംബന്ധമായ അസുഖമെന്ന് പഠനം
ഇതിൽ അഞ്ചിൽ ഒരാൾ ദൈനംദിന ജീവിതാവശ്യങ്ങൾക്ക് ഇതര സഹായം തേടുന്നുണ്ട്.

രാജ്യത്ത് 45 വയസ്സിന് മുകളിലുള്ള 40 ശതമാനം പേർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെന്ന് പഠന റിപ്പോർട്ട്. ഇതിൽ അഞ്ചിൽ ഒരാൾ ദൈനംദിന ജീവിതാവശ്യങ്ങൾക്ക് ഇതര സഹായം തേടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 'ദി ലോംഗിറ്റൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ', വളരെ ആഴത്തിലുള്ള വിശകലനമാണ് രാജ്യത്തെ മുതിർന്നവരുടെ ആരോഗ്യത്തെ കുറിച്ച് നടത്തുന്നത്. ഇതുവരെയുള്ള പഠനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ അളവുകോലാണ് 'ദി ലോംഗിറ്റൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ'യുടേത് എന്ന് മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സയൻസിലെ മുതിർന്ന ഗവേഷകൻ സഞ്ജയ് കുമാർ മൊഹന്തി പറഞ്ഞു.
45ന് മുകളിലുള്ള പത്തിൽ ഒരു ഇന്ത്യക്കാരൻ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്നും, നാലിൽ ഒരാൾ മാരക രോഗങ്ങൾക്ക് ഇരകളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണ്. ഇതിനു തൊട്ട് പിറകെയാണ് ശ്വാസകോശ രോഗികളുടെ സ്ഥാനം. 60 വയസ്സിന് മുകളിലുള്ള 5 ശതമാനം പേർ ഇന്ത്യയിൽ വ്യത്യസ്ത തരത്തിലുള്ള ചൂഷണങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയരാകുന്നുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്.
Adjust Story Font
16

