Quantcast

നടി ഖുശ്ബുവിന് 40.96 കോടിയുടെ സ്വത്തുക്കള്‍; എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത

34.56 കോടിയുടെ സ്ഥാവര സ്വത്തുക്കളും 6.39 കോടിയുടെ ജംഗമ വസ്തുക്കളും താരത്തിനുണ്ട്

MediaOne Logo

  • Published:

    20 March 2021 12:35 PM IST

നടി ഖുശ്ബുവിന് 40.96 കോടിയുടെ സ്വത്തുക്കള്‍; എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത
X

നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിന് 40.96 കോടിയുടെ സ്വത്തുക്കള്‍. ചെന്നൈ ആയിരംവിളക്ക് നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ഖുശ്ബു നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് വിവരം വെളിപ്പെടുത്തിയത്.

34.56 കോടിയുടെ സ്ഥാവര സ്വത്തുക്കളും 6.39 കോടിയുടെ ജംഗമ വസ്തുക്കളും താരത്തിനുണ്ട്. എട്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ഖു​ശ്​​ബു​വിന്‍റെ പ​ക്ക​ൽ 1068 പ​വ​ൻ സ്വ​ർ​ണ​വും 78 കിലോ വെ​ള്ളി​യു​മു​ണ്ട്. ഭ​ർ​ത്താ​വ്​ സു​ന്ദ​റിന്‍റെ കൈവശം 495 ഗ്രാം ​സ്വ​ർ​ണ​വും ഒ​മ്പ​തു​ കി​ലോ വെ​ള്ളി​യു​മു​ണ്ടെ​ന്നാ​ണ്​ രേ​ഖ. 1.51 കോടിയാണ്​ വാ​ർ​ഷി​ക വ​രു​മാ​നം.

TAGS :

Next Story