Quantcast

ദൃശ്യം 2വില്‍ ഇത്രയും അബദ്ധങ്ങളോ? ഈ വീഡിയോ കണ്ടുനോക്കൂ

ദൃശ്യം 2വിന്‍റെ കഥ നടക്കുന്നത് 2019ലാണ്. പക്ഷെ സിനിമയിൽ കാണിക്കുന്ന ഫോണുകളിലും ലാപ്ടോപ്പിലും തെളിയുന്ന ഡേറ്റ് 2020 ആണ്

MediaOne Logo

  • Published:

    11 March 2021 3:55 PM IST

ദൃശ്യം 2വില്‍ ഇത്രയും അബദ്ധങ്ങളോ? ഈ വീഡിയോ കണ്ടുനോക്കൂ
X

ആദ്യഭാഗത്തെ പോലെ രണ്ടാം ഭാഗവും ഹിറ്റ് പട്ടികയില്‍ ഇടംപിടിക്കുക എന്ന നേട്ടം കരസ്ഥമാക്കിയ ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം 2. ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അതിലെ ഓരോ രംഗത്തെയും ഇഴകീറി പരിശോധിച്ച് വിശകലനം നടത്തുകയാണ് ആരാധകര്‍. ഇപ്പോള്‍ ദൃശ്യം 2വില്‍ അണിയറ പ്രവര്‍ത്തകര്‍ കാണാതെ പോയ തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന വീഡിയോ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. അത്തരത്തില്‍ 42 തെറ്റുകളാണ് വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നത്.

സിനിമകൾ എടുക്കുമ്പോൾ ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും കാണില്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം. ദൃശ്യം 2വിന്‍റെ കഥ നടക്കുന്നത് 2019ലാണ്. പക്ഷെ സിനിമയിൽ കാണിക്കുന്ന ഫോണുകളിലും ലാപ്ടോപ്പിലും തെളിയുന്ന ഡേറ്റ് 2020 ആണെന്ന് വീഡിയോയില്‍ പറയുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ചായക്കട. ആദ്യഭാഗത്ത് ചായക്കടയില്‍ നിന്നും നേരെ നോക്കിയാല്‍ കാണുന്നത് പൊലീസ് സ്റ്റേഷാണ്. എന്നാല്‍ രണ്ടാം ഭാഗത്ത് കാണുന്നത് കുരിശടിയും.

TAGS :

Next Story