Quantcast

എസ്.യു.വിയിൽ ചീറിപ്പാഞ്ഞ 5 വയസ്സുകാരന്റെ വീഡിയോ വൈറൽ; പ്രതിഷേധിച്ച് സമൂഹമാധ്യമം

പാക്കിസ്ഥാനിലെ മുൾട്ടാനിലാണ് സംഭവം.

MediaOne Logo

  • Published:

    29 Jan 2021 8:26 AM GMT

എസ്.യു.വിയിൽ ചീറിപ്പാഞ്ഞ 5 വയസ്സുകാരന്റെ വീഡിയോ വൈറൽ; പ്രതിഷേധിച്ച് സമൂഹമാധ്യമം
X

5 വയസുകാരൻ ടൊയോട്ട ലാൻഡ് ക്രൂസർ ഓടിക്കുന്നതിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പാക്കിസ്ഥാനിലെ മുൾട്ടാനിലാണ് സംഭവം. ചീറിപ്പായുന്ന എസ്‍.യു.വിയുടെ വിഡിയോ പകർത്തിയത് സമീപത്തുകൂടി പോയ മറ്റൊരു കാറിനുള്ളിലെ വ്യക്തിയാണ്. ഇത്രയും ചെറിയ കുട്ടിയുടെ കാൽ പെഡൽ വരെ എത്തുമോ എന്നാണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ച ഇയാൾ ആശ്ചര്യത്തോടുകൂടി ചോദിക്കുന്നത്.

കുട്ടി വാഹനമോടിച്ചത് മാതാപിതാക്കളുടെ അനുവാദത്തോടെയാണോ അല്ലാതെയാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൂടെ വാഹനത്തിൽ മറ്റാരുമില്ലെന്നാണ് വിഡിയോയിലൂടെ മനസ്സിലാകുന്നത്. വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും രക്ഷകർത്താക്കൾക്കെതിരെ നടപടിയെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്. വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

TAGS :

Next Story