യോഗ്യരായവരില്‍ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷത്തോടെ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ഖത്തര്‍
രാജ്യത്ത് ഇന്ന് 459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൊത്തം ജനസംഖ്യയില്‍ യോഗ്യരായ 90 ശതമാനം പേര്‍ക്കും ഈ വര്‍ഷം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുമന്ന് ഖത്തര്‍ ആരോഗ്യനയരൂപീകരണ കമ്മിറ്റി ചെയര്‍മാന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. പ്രതിവാരം പതിനായിരത്തിലധികം പേര്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കുത്തിവെപ്പ് കാമ്പയിന്‍ കാര്യക്ഷമമാക്കുന്നതിനായി വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രാജ്യത്ത് ഇന്ന് 459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 32 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികള്‍ 9759 ആയി. പുതിയ മരണങ്ങളൊന്നും രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് അഞ്ച് പേരെ കൂടി ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.അഞ്ച് പേരും സ്വദേശികളാണെന്നാണ് വിവരം.
Adjust Story Font
16

