സച്ചിന്‍റെ നൂറ് സെഞ്ച്വറിക്ക് 9 വയസ്
സച്ചിൻ വിരമിച്ചിട്ട് എട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ റെക്കോർഡ് ആരാലും തകർക്കപെടാതെ കിടക്കുന്നുണ്ട്.

2012 ൽ ഇതുപോലൊരു മാർച്ച് 16 ന് ലോകത്തിലെ ഒട്ടുമിക്ക ക്രിക്കറ്റ് ആരാധകരും ടെലിവിഷൻ സ്‌ക്രീനുകൾക്ക് മുമ്പിൽ ഒരു കുറിയ മനുഷ്യന്‍റെ ബാറ്റിലേക്ക് നോക്കിയിരുന്നിരുന്നു. ഒമ്പത് വർഷങ്ങൾക്കു മുമ്പ് ഇന്നായിരുന്നു ക്രിക്കറ്റിന്‍റെ ദൈവം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ അദ്ദേഹത്തിന്‍റെ കരിയറിലെ നൂറാം സെഞ്ച്വറി നേടിയത്. ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരേയായിരുന്നു സച്ചിൻ നൂറാം സെഞ്ച്വറി നേടിയത്.
23 വർഷത്തെ കരിയറിനിടയിൽ സൗത്ത് ആഫ്രിക്കയോട് സെഞ്ച്വറി നേടി 99-ാം സെഞ്ച്വറിയിലെത്തിയ സച്ചിന് ഒരു വർഷത്തോളം കാത്തിരുന്നിട്ടാണ് നൂറാം സെഞ്ച്വറി നേടാനായത്. ഷക്കിബ് അൽ ഹസന്‍റെ പന്തിൽ ഒരു സിംഗിൾ നേടിയാണ് സച്ചിൻ ചരിത്രനേട്ടത്തിലേക്കെത്തിയത്. സച്ചിൻ 114 റൺസ് നേടിയ മത്സരം ഇന്ത്യ ബംഗ്ലാദേശിനോട് തോൽക്കുകയാണുണ്ടായത്. എന്നിരുന്നാലും ഏഷ്യ കപ്പിലെ ആ മത്സരം അടയാളപ്പെടുത്തിയത് മാസ്റ്റർ ബ്ലാസ്റ്ററിന്‍റെ കരിയറിലെ ഏറ്റവു വലിയ നേട്ടത്തിന്റെ പേരിലായിരിക്കും.
സച്ചിൻ വിരമിച്ചിട്ട് എട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ റെക്കോർഡ് ആരാലും തകർക്കപെടാതെ കിടക്കുന്നുണ്ട്. 71 സെഞ്ച്വറികളുമായി ഓസ്‌ട്രേലിയൻ മുൻ താരം റിക്കി പോണ്ടിങും 70 സെഞ്ച്വറികളുമായി കോലിയുമാണ് സച്ചിന്‍റെ പിറകിൽ.
Adjust Story Font
16

