Quantcast

ആകാശത്ത് വച്ചൊരു വിവാഹഭ്യര്‍ഥന; വീഡിയോ കാണാം

സിനിമകളെ വെല്ലുന്ന തരത്തില്‍ ഒരു വിവാഹഭ്യര്‍ഥനയുടെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

MediaOne Logo

  • Published:

    3 March 2021 10:24 AM IST

ആകാശത്ത് വച്ചൊരു വിവാഹഭ്യര്‍ഥന; വീഡിയോ കാണാം
X

പലതരത്തിലുള്ള വിവാഹഭ്യര്‍ഥനകള്‍ സിനിമകളിലും മറ്റും നമ്മള്‍ കണ്ടിട്ടുണ്ട് . പാര്‍ക്കിലും ബീച്ചിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടിയിലുമെല്ലാമായി വ്യത്യസ്തതക്കായി പല വിധത്തില്‍ സംവിധായകര്‍ അത് ആവിഷ്കരിക്കാറുമുണ്ട് . എന്നാല്‍ സിനിമകളെ വെല്ലുന്ന തരത്തില്‍ ഒരു വിവാഹഭ്യര്‍ഥനയുടെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സംഗതി പക്ഷെ ഭൂമയില്‍ വെച്ചല്ല ആകാശത്തു വെച്ചാണ്. സ്കൈ ഡൈവിങിനിടെ ഒരാള്‍ തന്‍റെ കാമുകിയോട് വിവാഹഭ്യര്‍ഥന നടത്തുന്നതും അവര്‍ അത് സ്വീകരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. മോതിരം നീട്ടിയാണ് ഇദ്ദേഹം തന്‍റെ കാമുകിയോട് വിവാഹഭ്യര്‍ഥ്യന നടത്തുന്നത്. ശേഷം അവര്‍ അത് അംഗീകരിക്കുകയും തുടര്‍ന്ന് ഇരുവരും ആഹ്ളാദപ്രകടനം നടത്തുന്നതുമാണ് ദൃശ്യങ്ങളില്‍. ഏതാനും സെക്കന്‍റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നതാണ് വീഡിയോ.

വിങ്മാന്‍ സ്കൈ ഡൈവ് എന്നൊരു ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദ്യശ്യങ്ങളിലുള്ളവര്‍ പേരുവിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇന്‍സ്റ്റാഗ്രാം പേജിലെ വിവരങ്ങളനുസരിച്ച് ഇദ്ദേഹം പൈലറ്റാണ് എന്നാണ് മനസിലാകുന്നത്.

TAGS :

Next Story