'അതൊക്കെ സച്ചിൻ ടെണ്ടുൽക്കറുടെ പരസ്യത്തിൽ പറയേണ്ട കാര്യമല്ലേ?' വിവാദങ്ങളിൽ പ്രതികരിച്ച് വിജയരാഘവൻ
പ്രാദേശിക കമ്മിറ്റികളുമായി ചർച്ച ചെയ്താണ് സ്ഥാനാർഥികളെ തീരുമാനിച്ചത്

ചിലരെ ഒഴിവാക്കിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന് ആരോപണം ജനങ്ങൾ നിരാകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രാദേശിക കമ്മിറ്റികളുമായി ചർച്ച ചെയ്താണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ താത്പര്യങ്ങൾക്ക് സഹായകമായ പൊതു മാനദണ്ഡങ്ങളാണ് സ്ഥാനാർഥി നിർണയത്തിൽ പാർട്ടി സ്വീകരിക്കുന്നത്.
കേരള കോൺഗ്രസിന് അമിതമായി പരിഗണന നൽകുന്നുവെന്ന ആരോപണങ്ങളെയും വിജയരാഘവൻ തള്ളി. യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോൺഗ്രസിന് പതിനഞ്ചു സീറ്റുകളാണ് നൽകിയത്. ഞങ്ങൾ അവർക്ക് 13 സീറ്റുകളാണ് നൽകിയത്. ഒറ്റപ്പെട്ട ചില നേതാക്കൾ മാത്രമാണ് മറുഭാഗത്തേക്ക് പോയത്. വളരെ ഐക്യത്തോടെയാണ് തങ്ങൾ തീരുമാനമെടുത്തത്.
ये à¤à¥€ पà¥�ें- സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; 12 വനിതകൾ
ഒരു മഹത്തായ ലക്ഷ്യത്തിനു വേണ്ടി എല്ലാ ഘടകകക്ഷികളും വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 'അതൊക്കെ സച്ചിൻ ടെണ്ടുൽക്കറുടെ പരസ്യത്തിൽ പറയേണ്ട കാര്യമല്ലേ?' കേരള കോൺഗ്രസിന് ഹോർലിക്സ് കൊടുക്കുകയാണെന്ന പരാമർശത്തോട് അദ്ദേഹം പ്രതികരണം ഇങ്ങനെയായിരുന്നു.
പണ്ട് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഒരാൾ ഇപ്പോൾ എൻ.ഡി.എയിലേക്ക് പോയതിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ടെം എന്ന മാനദണ്ഡം ആരെയും ഒഴിവാക്കാൻ വേണ്ടി ആയിരുന്നില്ലെന്നും പാർലിമെന്ററി - പാർലിമെന്റേതര പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

