ട്വന്‍റി 20ക്ക് പിന്തുണ; ഇ ശ്രീധരനും ജേക്കബ് തോമസും വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു: ശ്രീനിവാസന്‍
ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാണെന്നും ശ്രീനിവാസന്‍

ട്വന്‍റി 20 കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്‍റി 20 സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കാനില്ല. എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ബിജെപിയിൽ അംഗത്വമെടുത്ത മെട്രോമാൻ ഇ ശ്രീധരനും മുന്‍ ഡിജിപി ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ട്വന്‍റി 20ക്ക് നേതൃത്വം നല്‍കുന്ന സാബു ജേക്കബ് നല്ല വ്യക്തിയാണ്. ട്വന്‍റി 20 എറണാകുളത്ത് മത്സരിക്കുന്നുണ്ട്. വിജയിച്ചാല്‍ കേരളത്തിനാകെ മാതൃകയാകുമെന്നും ശ്രീനിവാസന്‍ അവകാശപ്പെട്ടു.
മതനിരപേക്ഷതയും സുസ്ഥിര വികസനവും തട്ടിപ്പാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. എല്ലാ മതങ്ങളും സംഘടിതരാണ്. തമ്മിലടിക്കണമെന്ന ചിന്തയാണുള്ളത്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ ട്വന്‍റി 20ക്ക് കഴിഞ്ഞു. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നുനാട് എന്നിവിടങ്ങളിലാണ് ട്വന്‍റി 20 ഭരണം പിടിച്ചത്.
Adjust Story Font
16

