നടന്‍ സൂര്യക്ക് കോവിഡ്
സൂര്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്

പ്രശസ്ത തമിഴ് നടന്‍ സൂര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
ये à¤à¥€ पà¥�ें- 18 മണിക്കൂര്‍ ജോലി, ആദ്യ ശമ്പളം 736 രൂപ; സിനിമയിലെത്തും മുന്‍പുള്ള ജീവിതത്തെ കുറിച്ച് സൂര്യ
''ഞാനിപ്പോള്‍ കോവിഡ് ചികിത്സയിലാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്നു. ഒന്നും സാധാരണ നിലയിലായിട്ടില്ല എന്ന് നമുക്കറിയാം. ഭയപ്പെടാതിരിക്കാന്‍ സാധിക്കില്ല. നാം എപ്പോഴും സുരക്ഷിതരും സൂക്ഷ്മതയുള്ളവരും ആയിരിക്കണം. എല്ലാം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും എന്‍റെ സ്നേഹവും നന്ദിയും അറിയിക്കുന്നു'' സൂര്യ ട്വിറ്ററില്‍ കുറിച്ചു.
ये à¤à¥€ पà¥�ें- ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ട് സൂര്യ വേദിയില്‍ പൊട്ടിക്കരഞ്ഞു
സൂര്യയുടെ സന്തസഹചാരിയായ രാജശേഖര്‍ പാണ്ഡ്യന്‍ ട്വിറ്ററില്‍ സൂര്യയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.''പ്രിയ സഹോദരി,സഹോദരന്‍മാരെ അണ്ണയ്ക്ക് സുഖമാണ്, വിഷമിക്കേണ്ട കാര്യമില്ല'' പാണ്ഡ്യന്‍ ട്വിറ്ററില്‍ കുറിച്ചു. നവംബറില്‍ ആമസോണിലൂടെ പ്രേക്ഷകരിലെത്തിയ സുരാരെ പോട്രുവാണ് സൂര്യ ഒടുവില്‍ അഭിനയിച്ച ചിത്രം. മികച്ച പ്രതികരണം ചിത്രം നേടിയിരുന്നു.
’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன் இருக்கிறேன். வாழ்க்கை இன்னும் இயல்பு நிலைக்கு திரும்பவில்லை என்பதை அனைவரும் உணர்வோம். அச்சத்துடன் முடங்கிவிட முடியாது. அதேநேரம் பாதுகாப்பும், கவனமும் அவசியம். அர்ப்பணிப்புடன் துணைநிற்கும் மருத்துவர்களுக்கு அன்பும், நன்றிகளும்.
— Suriya Sivakumar (@Suriya_offl) February 7, 2021
Adjust Story Font
16

