ഐടിഐ വിദ്യാഭ്യാസം, 23 ദിവസം കൊണ്ട് 1.5 ലക്ഷം രൂപ വരുമാനം; വൈറലായി യുവാവിൻ്റെ 'വെള്ളരി' മാജിക്, ലക്ഷങ്ങൾ സമ്പാദ്യം, ആർക്കും തുടങ്ങാം
കേവലം 30,000 രൂപയായിരുന്നു നിക്ഷേപം

- Published:
25 May 2026 10:52 AM IST

ഉയർന്ന ശമ്പളമുള്ള ജോലിക്കായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന യുവാക്കൾക്കിടയിൽ വെറും 23 ദിവസം കൊണ്ട് 1.5 ലക്ഷം രൂപ സമ്പാതിക്കുന്ന ഒരു ഇന്ത്യൻ യുവാവാണ് ഇപ്പോൾ താരം. ഉത്തർപ്രദേശിലെ മൗ സ്വദേശിയായ അഖിലേഷ് മൗര്യയാണ് വ്യത്യസ്തമായ വഴിയിലൂടെ ലക്ഷങ്ങൾ സമ്പാതിക്കുന്നത്.
കേവലം ഐടിഐ വിദ്യാഭ്യാസം മാത്രമുള്ള അഖിലേഷ് അത് വഴിയുള്ള ജോലി തുടരുന്നതിന് പകരം നാട്ടിലേക്ക് മടങ്ങി കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ, ഒരു സാധാരണ ജോലിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം നടത്താൻ അദ്ദേഹത്തിന് സാധിച്ചു.
ഹോർട്ടികൾച്ചർ ഓഫീസറുടെ സഹായത്തോടെ ജൈവകൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അഖിലേഷിൻ്റെ തീരുമാനം. പരമ്പരാഗത വിളകൾക്കപ്പുറം ജൈവകൃഷി രീതികൾ തിരഞ്ഞെടുക്കാൻ ഓഫീസർ നിർദേശിച്ചു. അഖിലേഷ് ഒരു ഐടിഐ ബിരുദധാരി മാത്രമല്ല, ജൈവകൃഷിയിലേക്ക് തിരിയുന്നതിന് മുമ്പ് തന്റെ ബിരുദപഠനവും പൂർത്തിയാക്കിയിരുന്നു.
ഒരു ഏക്കർ ഭൂമിയിൽ ജൈവ വെള്ളരി കൃഷി ചെയ്തതിലൂടെ 23 ദിവസം കൊണ്ട് ഏകദേശം 1.5 ലക്ഷം രൂപ വരുമാനം നേടാനായതായി അഖിലേഷ് അവകാശപ്പെടുന്നു. ഹോർട്ടികൾച്ചർ വകുപ്പിന്റെ സഹായത്തോടെയാണ് അദ്ദേഹം ജൈവ വെള്ളരി കൃഷി ചെയ്യുന്നത്. തുടക്കത്തിൽ വിപണിയിൽ വെള്ളരിക്ക് വില കുറവായിരുന്നെങ്കിലും, ഇപ്പോൾ വിളവെടുപ്പ് സജീവമാകുകയും പ്രതിദിനം എട്ടോളം തൊഴിലാളികൾ ഈ ജോലിയിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്.
അച്ഛനെ കൃഷിരീതിയിൽ നിന്നാണ് തനിക്ക് കൃഷിയോട് താല്പര്യം ഉണ്ടായതെന്ന് അഖിലേഷ് പറഞ്ഞു. പഠനം പൂർത്തിയാക്കിയ ശേഷം ഒരു സാധാരണ ജോലിക്ക് ശ്രമിക്കുന്നതിന് പകരം, സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനും കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനുമാണ് ശ്രമിച്ചത്.
നിലവിൽ സിൻജെന്റ (Syngenta), ക്ലോസിന്റെ അർനോ (Clause’s Arno), ഡൽഹിയുടെ എസ്ഐആർ (Delhi’s SIR) എന്നിവയുൾപ്പെടെയുള്ള വെള്ളരി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തോടൊപ്പം തടമെടുക്കൽ (raised-bed farming) രീതിയും ഉപയോഗിച്ച് മാർച്ചിലാണ് തൈകൾ നട്ടത്. മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ വിളവെടുപ്പ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ഒരു ഏക്കർ ഭൂമിയിലാണ് താൻ വെള്ളരി കൃഷി ചെയ്യുന്നതെന്നും ദിവസേന 7 മുതൽ 8 ക്വിന്റൽ വരെ വിളവെടുക്കുന്നുണ്ടെന്നും യുവാവ് പറഞ്ഞു. മെയ് 1 മുതൽ ഇതേവരെ തോട്ടത്തിൽ നിന്ന് ഏകദേശം 10 ടൺ വെള്ളരി വിളവെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണിയിൽ വില വർധിച്ചതും അദ്ദേഹത്തിന്റെ വരുമാനം കൂടാൻ കാരണമായി. തുടക്കത്തിൽ കിലോഗ്രാമിന് 14 മുതൽ 15 രൂപ വരെ നിരക്കിലാണ് വെള്ളരി വിറ്റിരുന്നത്. എന്നാൽ നിലവിൽ വിപണി വില കിലോഗ്രാമിന് 20 രൂപ കടന്നതായി അദ്ദേഹം അവകാശപ്പെടുന്നു. അഖിലേഷ് പറയുന്നതനുസരിച്ച്, ഒരു ഏക്കർ സ്ഥലത്തെ ആകെ നിക്ഷേപം ഏകദേശം 30,000 രൂപയായിരുന്നു. തുള്ളനന (drip irrigation) സംവിധാനം സ്ഥാപിക്കുന്നതിനും തടങ്ങൾ (raised beds) ഒരുക്കുന്നതിനുമുള്ള ചിലവുകൾ ഇതിൽ ഉൾപ്പെടുന്നു. വിളവെടുപ്പ് തുടങ്ങി 23 ദിവസത്തിനുള്ളിൽ ഏകദേശം 1.5 ലക്ഷം രൂപ വരുമാനം ഉണ്ടാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. നനയ്ക്കാനുള്ള സംവിധാനങ്ങളും വിളകളുടെ തിരഞ്ഞെടുപ്പും കൃത്യമായി ആസൂത്രണം ചെയ്താൽ, വെള്ളരി കൃഷിക്ക് താരതമ്യേന കുറഞ്ഞ നിക്ഷേപം മതിയെന്നും ഉയർന്ന ലാഭം ലഭിക്കുമെന്നും അഖിലേഷ് വിശ്വസിക്കുന്നു.
Adjust Story Font
16
