മഞ്ഞൾ കൃഷി ലാഭകരമോ? കേരളത്തിൽ എപ്പോൾ കൃഷി ചെയ്യാം
കേരളത്തിലെ കൃഷിക്ക്, പ്രത്യേകിച്ച് ഇടവിളയായി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ മഞ്ഞൾ ഇനങ്ങളിൽ ഒന്നാണ് 'ശോഭ'

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷികളിലൊന്നാണ് മഞ്ഞൾ. കറികൾക്ക് നിറവും രുചിയും നൽകുന്നതിലുപരി ഔഷധഗുണമുള്ളതുകൊണ്ട് തന്നെ വിപണിയിൽ ഇതിന് നല്ല ഡിമാൻഡുണ്ട്.
അനുയോജ്യമായ സമയം
കേരളത്തിൽ മഞ്ഞൾ നടാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ - മെയ് മാസങ്ങളാണ്. ആദ്യത്തെ വേനൽമഴ ലഭിക്കുന്നതോടെ മഞ്ഞൾ നടാം. ഏകദേശം 7 മുതൽ 9 മാസം വരെയാണ് ഇതിന്റെ കാലാവധി. ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ഇലകൾ ഉണങ്ങി തുടങ്ങുമ്പോൾ വിളവെടുക്കാം.കേരളത്തിൽ മഞ്ഞൾ നടാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ - മെയ് മാസങ്ങളാണ്. ആദ്യത്തെ വേനൽമഴ ലഭിക്കുന്നതോടെ മഞ്ഞൾ നടാം. ഏകദേശം 7 മുതൽ 9 മാസം വരെയാണ് കാലാവധി. ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ഇലകൾ ഉണങ്ങി തുടങ്ങുമ്പോൾ വിളവെടുക്കാം.
വാരങ്ങൾ എടുത്തോ ഗ്രോ ബാഗുകളിലോ നടാം. വിത്ത് മഞ്ഞൾ (റൈസോമുകൾ) ആണ് നടാൻ ഉപയോഗിക്കുന്നത്. നടുന്നതിന് മുൻപ് വിത്തുകൾ സുടോമോണാസ് ലായനിയിൽ മുക്കി വെക്കുന്നത് രോഗങ്ങൾ തടയാൻ സഹായിക്കും.
അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ധാരാളമായി ചേർക്കാം. വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്നത് മികച്ച വിളവ് നൽകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഞ്ഞൾ നട്ടാലുടൻ പച്ചിലകൾ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ കുറയ്ക്കാനും സഹായിക്കും.
പുതയിടുന്നതിന് വേണ്ടി ഉണങ്ങിയതോ അല്ലെങ്കില്‍ പച്ചിലകളോ, നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി ഇവയുടെ വൈക്കോല്‍, കരിമ്പിന്‍റെ ഇല, വാഴയില, ഓല എന്നിവയും ഉപയോഗിക്കാവുന്നതാണ്. കേരളത്തില്‍ സാധാരണഗതിയില്‍ ശീമക്കൊന്ന പുതയിടാന്‍ ഉപയോഗിച്ചുവരുന്നു.
മഞ്ഞൾ ഭാഗികമായി തണലുള്ള ഇടങ്ങളിലും വളരും
കേരളത്തിലെ മഞ്ഞളിന് അന്താരാഷ്ട്ര വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്. കീടബാധ കുറവായതിനാൽ ജൈവരീതിയിൽ എളുപ്പത്തിൽ കൃഷി ചെയ്യാം.
പ്രധാന ഇനങ്ങൾ
തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാൻ യോജിച്ച സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. പ്രഭ, പ്രതിഭ,ഐഎസ്ആര്‍- കേദാരം, ഐഎസ്ആര്‍-ആലപ്പി സുപ്രിം, ഐഎസ്ആര്‍-പ്രഗതി, കാന്തി, ശോഭ, വര്‍ണ തുടങ്ങിയവയാണ് മഞ്ഞളിലെ പ്രധാന ഇനങ്ങൾ. കേരളത്തിലെ കൃഷിക്ക്, പ്രത്യേകിച്ച് ഇടവിളയായി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ മഞ്ഞൾ ഇനങ്ങളിൽ ഒന്നാണ് 'ശോഭ'. 'ശോഭ'യുടെ ഏറ്റവും വലിയ പ്രത്യേകത ഇത് തണലുള്ള സ്ഥലങ്ങളിലും നന്നായി വളരും എന്നതാണ്. അതിനാൽ തെങ്ങിൻതോപ്പുകളിലും റബ്ബർ തോട്ടങ്ങളിലും ഇടവിളയായി കൃഷി ചെയ്യാം.
Adjust Story Font
16

