Quantcast

ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്രക്കൊരുങ്ങി എയർ ഇന്ത്യയുടെ വനിതാ പൈലറ്റ് ടീം

ഉത്തര ധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്‌കോയിൽ നിന്നാരംഭിച്ച് ബംഗളുരുവിൽ അവസാനിക്കും.

MediaOne Logo

  • Published:

    9 Jan 2021 2:04 PM IST

ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്രക്കൊരുങ്ങി എയർ ഇന്ത്യയുടെ വനിതാ പൈലറ്റ് ടീം
X

ഏറ്റവും ദൈർഘ്യമേറിയ ആകാശയാത്രയിലൂടെ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ. ഉത്തര ധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്‌കോയിൽ നിന്നാരംഭിച്ച് ബംഗളുരുവിൽ അവസാനിക്കും.

വളരെയധികം പരിചയ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരെ എയർ ഇന്ത്യ ചുമതലപ്പെടുത്തുന്നത്. ഈ ഉദ്യമം ഞങ്ങളെ ഏൽപ്പിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് വനിത പൈലറ്റുമാരെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞു.

ഇതാദ്യമായാണ് ഒരു വനിത ടീം ഉത്തര ധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നയിക്കാൻ പോകുന്നത്. ഇതൊരു സുവർണ്ണാവസരം ആണെന്നും സോയ പറഞ്ഞു.

കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചരിത്രയാത്രയെ കുറിച്ച് ട്വിറ്ററില്‍ കുറിപ്പിട്ടു.

TAGS :

Next Story