Quantcast

ഖത്തര്‍ ഫുട്ബോള്‍ താരം അല്‍ മോയസ് അലി യുനസ്കോ ദേശീയ അംബാസഡര്‍

യുനസ്കോയുമായുള്ള കരാറില്‍ താരം ഒപ്പുവെച്ചു

MediaOne Logo

  • Published:

    23 Feb 2021 12:18 AM IST

ഖത്തര്‍ ഫുട്ബോള്‍ താരം അല്‍ മോയസ് അലി യുനസ്കോ ദേശീയ അംബാസഡര്‍
X

ഖത്തര്‍ ദേശീയ ഫുട്ബോള്‍ താരം അല്‍ മോയസ് അലിയെ യുനെസ്കോ അംബാസഡറായി തെരഞ്ഞെടുത്തു. ഖത്തറിന് പുറമെ ഗള്‍ഫ് മേഖലയിലും ഏഷ്യന്‍ വന്‍കരയിലുമുള്ള അല്‍മോയസിന്‍റെ ജനപ്രീതി കണക്കിലെടുത്താണ് പുതിയ സ്ഥാനലബ്ധി. മാനവികതയുടെ ആഗോള പൈതൃകമെന്ന നിലയ്ക്ക് ഫുട്ബോളിനെ പിന്തുണയ്ക്കുന്നതിനായാണ് ഖത്തറില്‍ നിന്നുള്ള സംഘടനയുടെ ദേശീയ അംബാസഡറായി അല്‍ മോയസിനെ നിയോഗിച്ചിരിക്കുന്നത്. ഖത്തര്‍ ചാംപ്യന്മാരായ ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ ടോപ് സ്കോററായ അല്‍ മോയസ് അലി അല്‍ ദുഹൈല്‍ ക്ലബിന്‍റെ താരവും കൂടിയാണ്. ദോഹയില്‍ നടന്ന ചടങ്ങില്‍ അല്‍മോയസ് അലി യുനെസ്കോയുമായി കരാറില്‍ ഒപ്പുവെച്ചു.

TAGS :

Next Story