ഞായറാഴ്ച മുതല്‍ ഷാർജയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലും 100 ശതമാനം വിദൂര പഠനം മാത്രം
ഷാര്‍ജ വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്

ഞായറാഴ്ച മുതല്‍ ഷാർജയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലും 100 ശതമാനം വിദൂര പഠനം മാത്രം. ഷാര്‍ജ വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.ഫെബ്രുവരി 28 വരെ ഓൺലൈൻ സംവിധാനം തുടരാനാണ് തീരുമാനം.
ഇ- ലേണിങ്ങിലേക്കുള്ള മാറ്റം നഴ്സറി സ്കൂളുകളിലടക്കം എമിറേറ്റിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമാണെന്ന് ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റി അറിയിച്ചു. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. എല്ലാ സ്കൂളുകളും വെര്‍ച്വല്‍ ക്ലാസുകള്‍ക്കായി സജ്ജീകരിച്ചതിനാല്‍ 100 ശതമാനം വിദൂര പഠനത്തിലേക്കുള്ള മാറ്റം സുഗമമാകും. കഴിഞ്ഞ വര്‍ഷം മുതല്‍ ഷാര്‍ജയിലെ 90 ശതമാനം വിദ്യാര്‍ഥികളും ഓൺലൈൻ പഠനത്തിലാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും അധികൃതർ നിർദേശിച്ചു.
അധ്യാപകരും ജീവനക്കാരും സ്കൂളുകളിൽ എത്തുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനുളള അധികാരം മാനേജ്മെന്‍റുകൾക്ക് കൈമാറി. എന്നാൽ, രണ്ടാഴ്ച കൂടുമ്പോള്‍ പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ചിരിക്കണം.
Adjust Story Font
16

