ശൈത്യ കൊടുങ്കാറ്റ്; ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 12 പേർ
ശരീരത്തിന്റെ താപനില കുറഞ്ഞാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്

ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിൽ ദുരിതം വിതച്ച് ബൈറോൺ ശൈത്യ കൊടുങ്കാറ്റ്. കഴിഞ്ഞ 24 മണിക്കൂറിനിടെബൈറോൺ കൊടുങ്കാറ്റിൽ 12 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. കൊടുങ്കാറ്റിൽ ഗസ്സ മുമ്പിലെ വീടുകളും ടെന്റുകളും മതിലുകളും തകർന്നിട്ടുണ്ട്. ശരീരത്തിന്റെ താപനില കുറഞ്ഞാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. ഇസ്രായേൽ വംശഹത്യയിൽ ദുരിതത്തിലായ ഗസ്സക്കാർക്ക് ദുരിതകാലത്തെ മറികടക്കാനുള്ള തയ്യാറെടുപ്പുകളൊന്നും സാധ്യമായിരുന്നില്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സ സിറ്റിയിലെ അൽ-കരാമ,ഷെയ്ഖ് റദ്‌വാൻ എന്നിവിടങ്ങളിൽ 13 വീടുകൾ തകർന്നിട്ടുണ്ട്. മുമ്പ് ഷെല്ലാക്രമത്തിൽ നടന്ന പന്ത്രണ്ടോളം കെട്ടിടങ്ങൾ കാറ്റിൽ നിലം പൊത്തിയിട്ടുണ്ട്. ദുരിതത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുമായി ആശയവിനിമയം നടത്താൻ സിവിൽ ഡിഫൻസ് ഫോഴ്‌സ് ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. പലായനം ചെയ്ത 27,000ത്തോളം ടെന്റുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോവുകയോ കാറ്റിൽ ഉപയോഗശൂന്യമാവുകയോ ചെയ്തിട്ടുണ്ട്. സഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള 4300 വിളികളാണ് മേഖലയിൽ നിന്ന് ലഭിച്ചതെന്ന് ഗസ്സയിലെ മിനിസ്ട്രി ഓഫ് ഇന്റീരിയർ ആൻഡ് നാഷ്ണൽ സെക്യൂരിറ്റി അറിയിച്ചു.
നിരവധി ആളുകളെ കാണാതായിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടിങ്ങിക്കിടക്കുന്നുണ്ട് എന്നാണ് കരുതുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഡിഫൻസ്‌ഫോഴ്‌സ് ശ്രമിക്കുന്നുണ്ട്. അവരെ സാധിക്കുന്ന രീതിയിൽ പൊലീസ് സഹിയിക്കുന്നുണ്ടെന്നും മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു. അതിശൈത്യത്തിലും ദുരിതത്തിലായ ജനങ്ങൾക്കുള്ള സഹായം എത്തിക്കുന്നതിൽ ഇസ്രായേലിന്റെ നിയന്ത്രണങ്ങൾ തടസ്സമുണ്ടാക്കുന്നുണ്ട്.
Adjust Story Font
16

