''കേരളം അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കൂത്തരങ്ങ്'' അമിത് ഷാ
കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ

കേരളം അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കൂത്തരങ്ങെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തെ അക്രമ ഭൂമിയാക്കിയെന്നും ശബരിമലയിൽ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ താത്പര്യമാണെന്നും അമിത് ഷാ പറഞ്ഞു.
കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 'പുതിയ കേരളം മോദിക്കൊപ്പം' എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവും ലോഗോയും വേദിയിൽ പ്രകാശനം ചെയ്തു. അമിത് ഷാ പങ്കെടുക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗം രാത്രി നടക്കും.
Next Story
Adjust Story Font
16

