രാജ്യത്ത് ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി

Update: 2021-11-16 01:18 GMT
Advertising

ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം. ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാൽ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി വിലയിരുത്തി. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.പി ജയന്ത് സിൻഹയുടെ നേത്യത്വത്തിലാണ് യോഗം ചേർന്നത്. അനൗദ്യോഗിക ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു.


The Parliamentary Standing Committee says cryptocurrency cannot be banned in the country

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News