‘CA, CMA, CS, ACCA’ ബാലികേറാമലയല്ല, വിജയത്തിലേക്കുള്ള വഴികാട്ടിയായി ഈ​ഗിൾസ് അക്കാദമി

വിദ്യാർഥികൾക്ക് വെറും സിലബസ് പാഠങ്ങൾ മാത്രം പകരുക എന്നതിനപ്പുറത്ത് കരിയർ അഡ്വൈസർമാരായും ഭാവിയെ ഡിസൈൻ ചെയ്തുനൽകുന്നവരായും ഈ​ഗിൾസ് മാറുന്നു

Update: 2024-04-23 09:49 GMT
Editor : geethu | Byline : Web Desk
Advertising

‘ CA, CMA, CS, ACCA’ ഒരു കാലത്തും ഗ്ലാമർ മങ്ങാത്ത കോഴ്സുകളാണിവ. മുമ്പ് കൊമേഴ്സ് വിദ്യാർഥികൾ മാത്രമായിരുന്നെങ്കിൽ ഇന്ന് ഹയർസെക്കൻഡറിയിൽ ഏത് സ്ട്രീമിൽ പഠിച്ച വിദ്യാർഥിയുടെയും സ്വപ്നങ്ങളിൽ ഇവയു​ണ്ട്. ചിട്ടയായ പരിശീലനവും കഠിനാധ്വാനവും കൂടിച്ചേർന്നാൽ മാത്രമേ ഓരോ വിദ്യാർഥിക്കും ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കൂ. ഈഗിൾസ് അക്കാദമിയുടെ പ്രസക്തി ഇവിടെയാണ്. ഈ​ കോഴ്സുകളിലേക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ ഈഗിൾസ് അക്കാദമി കൃത്യമായ പരിശീലന മാർഗങ്ങളും പഠന ഉപാധികളും മുന്നോട്ട് വെക്കുന്നു. പഠനത്തിൽ താൽപര്യമുള്ള ഒരുകുട്ടിയെ 100 % ലക്ഷ്യത്തിലേക്ക് എത്തിക്കും എന്നതാണ് ഈഗിൾസ് നൽകുന്ന ഉറപ്പ്.

ഓരോ വിദ്യാർഥിയെയും ഈഗിൾസ് അക്കാദമി പൂർണമായും ലക്ഷ്യത്തിലേക്കുള്ള വഴിയിലേക്ക് കൈപിടിച്ച് നടത്തുന്നു. മലപ്പുറം വളാഞ്ചേരിയിലുള്ള ഈഗിൾസ് സെന്ററിൽ നിലവിൽ 700ഓളം വിദ്യാർഥികൾ താമസിച്ച് പഠിക്കുന്നു. വിദ്യാർഥികളുടെ ശ്രദ്ധ പൂർണമായും പഠനത്തിൽ മാത്രം കേന്ദ്രീകരിച്ചു കൊണ്ടാണ് റസിഡൻഷ്യൽ ക്യാമ്പുകൾ നയിക്കുന്നത്. പഠനത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്ന മൊബൈൽ ഫോൺ ഉപയോഗം അടക്കമുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഈഗിൾസ് അക്കാദമി വിദ്യാർഥികളെ മാറ്റിനിർത്തുന്നു. കൂടാതെ വിദ്യാർഥികളുടെ പഠനനിലവാരം അളക്കുന്നതിനായി പരീക്ഷകളും വൈവ മോഡലിലുള്ള ഇവാല്യൂവേഷൻ ടെസ്റ്റുകളും നടത്തിവരുന്നു. തികച്ചും പ്രൊഫഷണലുകളായ പരിശീലകരാണ് ഈഗിൾസിന്റെ ക്ലാസുകളും പരിശീലന പരിപാടികളും ഒരുക്കുന്നത്.

2020ൽ 50 വിദ്യാർഥികളുമായി ആരംഭിച്ച ഈഗിൾസ് അക്കാദമി ആദ്യ വർഷം തന്നെ 85% ശതമാനം വിജയവുമായി തങ്ങളുടെ വരവറിയിച്ചിരുന്നു. തുടർ വർഷങ്ങളിൽ കൂടുതൽ വിദ്യാർഥികൾ ഈഗിൾസ് അക്കാദമിയെ തേടിയെത്തി. നിലവിൽ ഓൺലൈനിലും ഓഫ്​ ലൈനിലുമായി 8000ത്തിലേറെ വിദ്യാർഥികൾ ഈഗിൾസിൽ നിന്ന് പഠിച്ചിറങ്ങി കഴിഞ്ഞു. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത 80% വിജയമാണ് ഈഗിൾസിനെ വേറിട്ടുനിർത്തുന്നത്.

വിദ്യാർഥികൾക്ക് വെറും സിലബസ് പാഠങ്ങൾ മാത്രം പകരുക എന്നതിനപ്പുറത്ത് അവരുടെ കരിയർ അഡ്വൈസർമാരായും ഭാവിയെ ഡിസൈൻ ചെയ്തുനൽകുന്നവരായും മാറുന്നു എന്നതാണ് ഈഗിൾസിന്റെ പ്രത്യേകത. ഓരോ വിദ്യാർഥിക്കും അവരുടെ സ്വപ്നങ്ങൾ കൈയ്യെത്തിപ്പിടിക്കാൻ ഈഗിൾസ് കൂടെ നിൽക്കുന്നു.

കരിയർ കോച്ചിങ്ങിലും മോട്ടിവേഷനിലും പരിചയസമ്പന്നമായ എം.ടി അബ്ദുൽ ലത്വീഫാണ് ഈഗിൾസിന്റെ സ്ഥാപകനും സി.ഇ.ഒയും. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ദീർഘകാലമായി നടത്തിയ ഗവേഷണത്തിന് ശേഷമാണ് അദ്ദേഹം ‘ഈഗിൾസ്’ എന്ന ആശയത്തിലേക്ക് എത്തുന്നത്. വെറും 24 വയസ്സിനുള്ളിൽ തന്നെ 400ലധികം വിദ്യാർഥികളെ സി.എ വിജയിപ്പിച്ചയാൾ എന്ന നിലയിൽ അബ്ദുൽ ലത്വീഫ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈഗിൾസ് അക്കാദമിയെക്കുറിച്ച് കൂടുതൽ അറിയാനായി 91 7034283243, +91 9549283243 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News