സ്വര്‍ണം വാങ്ങാന്‍ സമയമായി, വില ഇന്ന് വീണ്ടും ഇടിഞ്ഞു; ഒറ്റ ദിവസം കുറഞ്ഞത് 4000 രൂപയിലേറെ

രാവിലെ പവന് 2040 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും 2000 രൂപ കുറയുകയായിരുന്നു

Update: 2026-03-19 10:19 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ടാംതവണയും സ്വര്‍ണവില കുറഞ്ഞു. രാവിലെ പവന് 2040 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷം വീണ്ടും 2000 രൂപ കുറയുകയായിരുന്നു. ഇതോടെ, ആകെ 4040 രൂപ കുറഞ്ഞ് പവന്‍ വില 1,11,400 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമിന് 13,925 രൂപയായി.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് നിലനിര്‍ത്തിയതും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നതുമാണ് ഇന്നത്തെ വന്‍ ഇടിവിന് കാരണമായത്. ഈ വര്‍ഷം ഒരു തവണ മാത്രമേ പലിശ നിരക്ക് കുറയ്ക്കൂ എന്ന സൂചനയാണ് യുഎസ് ഫെഡ് റിസര്‍വ് യോഗം നല്‍കിയത്.

യുദ്ധ സാഹചര്യങ്ങളില്‍ ഓഹരിവിപണികള്‍ ഇടിയുമ്പോള്‍ സ്വര്‍ണം കരുത്ത് നേടുന്നതാണ് പൊതുവേയുള്ള ട്രെന്‍ഡ് എങ്കിലും, പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ അസംസ്‌കൃത എണ്ണവില വന്‍ കുതിപ്പ് നടത്തിയതോടെ സ്വര്‍ണം ഇടിയുകയായിരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്ന് ഏഴ് ശതമാനത്തിലേറെ വര്‍ധിച്ച് ബാരലിന് 115 ഡോളര്‍ എന്ന നിലയിലാണ്.

ആഗോള വിപണിയില്‍ സ്വര്‍ണം നിലവില്‍ 3.65 ശതമാനം ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 4717 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് 71.94 ഡോളറിലെത്തി.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News