'ധാർമിക' ആശങ്കകൾ; എച്ച്ഡിഎഫ്‌സി ചെയർമാൻ സ്ഥാനം രാജിവെച്ച് അതാനു ചക്രവർത്തി, ബാങ്ക് ഓഹരികളിൽ ഇടിവ്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി എച്ച്ഡിഎഫ്സി മാറിയത് അതാനു ചക്രവർത്തിയുടെ കാലത്താണ്

Update: 2026-03-19 05:42 GMT

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ ചെയർമാൻ അതാനു ചക്രവർത്തി രാജിവെച്ചു. ബാങ്കിനുള്ളിലെ ചില രീതികളും പ്രവർത്തനങ്ങളും തന്റെ വ്യക്തിപരമായ ധാർമിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായുള്ള രാജി. ബാങ്കിന്റെ ഗവേണൻസ്, നോമിനേഷൻ ആൻഡ് റമ്യൂണറേഷൻ കമ്മിറ്റി ചെയർമാന് നൽകിയ കത്തിലാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്.

'കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിൽ ഞാൻ ശ്രദ്ധിച്ച ചില സംഭവവികാസങ്ങളും പ്രവർത്തന രീതികളും എന്റെ വ്യക്തിപരമായ മൂല്യങ്ങളുമായും ധാർമികതയുമായും ചേർന്നുപോകുന്നതല്ല. ഇതാണ് എന്റെ രാജിക്ക് അടിസ്ഥാനം. ഇതിലപ്പുറം മറ്റൊരു കാരണവും രാജിക്ക് പിന്നിലില്ല.' അതാനു ചക്രവർത്തി കത്തിൽ വ്യക്തമാക്കി.

Advertising
Advertising

രാജി വാർത്ത പുറത്തുവന്നതിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബാങ്കിന്റെ ഓഹരികളിൽ (ADR) ഒറ്റരാത്രികൊണ്ട് ഏഴ് ശതമാനത്തിലധികം ഇടിവുണ്ടായി. ഇന്ത്യൻ വിപണിയിലും കഴിഞ്ഞ ഒരു മാസമായി എട്ട് ശതമാനത്തോളം ഇടിവ് നേരിട്ട ഓഹരികൾ, നിലവിൽ 52 ആഴ്‌ചത്തെ ഏറ്റവും താഴ്ന്ന നിരക്കിനടുത്താണ് വ്യാപാരം നടത്തുന്നത്.

അതാനു ചക്രവർത്തിയുടെ രാജിയെ തുടർന്ന് എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ മുൻ വൈസ് ചെയർമാനായിരുന്ന കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ബാങ്കിന്റെ ഇടക്കാല പാർട്ട്-ടൈം ചെയർമാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിയമിച്ചു. മാർച്ച് 19 മുതൽ ഈ നിയമനം പ്രാബല്യത്തിൽ വന്നു.

2021 മെയ് മാസത്തിലാണ് അതാനു ചക്രവർത്തി എച്ച്ഡിഎഫ്സി ബാങ്ക് ബോർഡിൽ അംഗമാകുന്നത്. എച്ച്ഡിഎഫ്സി ലിമിറ്റഡും ബാങ്കും തമ്മിലുള്ള ചരിത്രപരമായ ലയനം നടക്കുകയും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി എച്ച്ഡിഎഫ്സി മാറിയതും ഇദ്ദേഹത്തിന്റെ സേവന കാലയളവിലാണ്. മുൻ ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം, 2019-20 കാലയളവിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ സാമ്പത്തിക കാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റ് രൂപീകരണത്തിലടക്കം സുപ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് അതാനു ചക്രവർത്തി.

തന്റെ ഭരണകാലത്ത് നൽകിയ പിന്തുണയ്ക്ക് ബാങ്ക് ബോർഡിനും മുതിർന്ന മാനേജ്‌മെന്റിനും അദ്ദേഹം കത്തിൽ നന്ദി അറിയിച്ചിട്ടുണ്ട്. അതാനു ചക്രവർത്തിയുടെ സംഭാവനകളെ വിലമതിക്കുന്നതായി എച്ച്ഡിഎഫ്സി ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലും വ്യക്തമാക്കി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News