ഗംഗാ തീരത്ത് ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ചു: വാരണസിയിൽ 14 മുസ്‌ലിം യുവാക്കൾ അറസ്റ്റിൽ

മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്

Update: 2026-03-17 18:05 GMT

വാരണാസി: വാരണസിയിലെ ഗംഗാ നദീതീരത്ത് ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ചതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വാരണസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് സംഭവം നടന്നത്. പുണ്യനദിയായി കരുതപ്പെടുന്ന ഗംഗയുടെ തീരത്ത് മാംസാഹാരം കഴിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് പൊലീസ് നടപടി.

ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി

ലല്ലപുര സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, പരസ്യമായി മാംസാഹാരം കഴിച്ചിട്ടില്ലെന്നും ഇഫ്താർ സമയത്ത് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവാക്കളുടെ ബന്ധുക്കൾ പറയുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News