തമാശയ്ക്ക് ചെയ്ത മിമിക്രി; നരേന്ദ്ര മോദിയെ അനുകരിച്ച അധ്യാപകന് സസ്പെൻഷൻ

വൈറലായതോടെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു

Update: 2026-03-17 09:12 GMT

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച അധ്യാപകന് സസ്പെൻഷൻ. മധ്യപ്രദേശിലെ ഹാപ്പിനെസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രാദേശിക വിഭാഗം മേധാവിയും അധ്യാപകനുമായ സകേത് പുരോഹിതാണ് മോദിയെ അനുകരിച്ചതിന് സസ്പെൻഷനിലായത്.

മധ്യപ്രദേശിലെ ശിവ്‌പുരി ജില്ലയിലുള്ള സെമർഖേഡി സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനാണ് ഇദ്ദേഹം. പാചക വാതക വിലക്കയറ്റവുമായി ബന്ധപ്പെട്ടായിരുന്ന സകേതിൻ്റെ മിമിക്രി. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. പാചകവാതക വില വർധിക്കുന്നത് സാധാരണക്കാരെ ബാധിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ശൈലിയിൽ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഗ്യാസ് വില കൂടിയാൽ ജനങ്ങൾ വീണ്ടും പഴയതുപോലെ വിറകടുപ്പിലേക്ക് മടങ്ങുമെന്നും ഇത് പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. വൈറലായതോടെ വീഡിയോ ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു.

Advertising
Advertising

ബിജെപി എംഎൽഎ പ്രീതം ലോധിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിയെ പരസ്യമായി പരിഹസിക്കുന്നത് സേവന പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിവേക് ശ്രീവാസ്തവ പ്രാഥമികാന്വേഷണം നടത്തുകയും പുരോഹിതിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിടുകയുമായിരുന്നു.

തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തതെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും സകേത് പുരോഹിത് പറഞ്ഞു. ഉത്തരവ് വരുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നില്ലെന്നും  ഒരു തമാശ പറഞ്ഞത് എങ്ങനെയാണ് സമാധാനം തകർത്തതെന്ന് തനിക്കറിയില്ലെന്നും  അദ്ദേഹം കൂട്ടിചേർത്തു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News