'പണംകൊണ്ട് അളക്കാനാവാത്ത സന്തോഷം'; പെണ്‍മക്കളുടെ സര്‍പ്രൈസ് സമ്മാനം കണ്ട് കണ്ണുനിറഞ്ഞ് മാതാപിതാക്കള്‍

നിങ്ങള്‍ക്കിതിന് കഴിയില്ല എന്ന് മാതാപിതാക്കള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പകരം കൂടുതല്‍ ഉയരത്തിലേക്ക് പറന്നുയരാനാണ് പഠിപ്പിച്ചതെന്നും മക്കള്‍ പറയുന്നു

Update: 2026-03-16 12:10 GMT

ഹൈദരാബാദ്: സ്വന്തം ജീവിതം മുഴുവന്‍ മക്കള്‍ക്കായി നീക്കി വെക്കുന്നവരാണ് മാതാപിതാക്കള്‍.അവരുടെ ഓരോ വളര്‍ച്ചയും കാണുന്നതാണ് അവരുടെ ഏറ്റവും വലിയ സന്തോഷവും. മക്കള്‍ കൊണ്ടുവരുന്ന ഓരോ ചെറിയ മിഠായി പോലും അത്രയേറെ സന്തോഷത്തോടെയാണ് മാതാപിതാക്കള്‍ സ്വീകരിക്കാറുള്ളത്. സമ്മാനത്തിന്‍റെ വലിപ്പമല്ല,അത് നല്‍കാനുള്ള മക്കളുടെ മനസാണ് മാതാപിതാക്കളെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. ജീവിതം മുഴുവൻ തങ്ങൾക്ക് പിന്തുണയായ മാതാപിതാക്കൾക്ക് നന്ദി പറയാൻ രണ്ട് പെൺമക്കൾ ഒരുക്കിയ സർപ്രൈസാണ് ഇപ്പോള്‍ സോഷ്യല്‍  മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കുന്നത്. 

Advertising
Advertising

ഇൻസ്റ്റഗ്രാമിൽ വർഷ എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.  മാതാപിതാക്കളെ രണ്ടുപെണ്‍കുട്ടികള്‍ കണ്ണുകള്‍ കെട്ടി വീടിന് മുന്നിലേക്ക് കൊണ്ടുവരുന്നതാണ് വിഡിയോ. കെട്ട് അഴിച്ചപ്പോള്‍ അവരുടെ മുന്നിൽ പാർക്ക് ചെയ്ത പുതിയ കാറാണ് കാണിക്കുന്നത്. സന്തോഷവും അതിശയവും നിറഞ്ഞ ആ നിമിഷത്തിൽ അവർ മക്കളെ ചേർത്ത് പിടിച്ചു.

ഇത് ജീവിതം മുഴുവൻ നൽകിയ പിന്തുണയ്ക്കുള്ള ചെറിയ സമ്മാനമാണിതെന്ന് വിഡിയോയില്‍ പറയുന്നു. നിങ്ങള്‍ക്ക് ഒരിക്കലും ഇതിന് കഴിയില്ല എന്ന് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല,പകരം  കൂടുതല്‍ ഉയരത്തിലേക്ക് പറന്നുയരാനാണ് അവര്‍ പഠിപ്പിച്ചത്.അവർ നൽകിയ ജീവിതത്തിനും സ്നേഹത്തിനും സുരക്ഷയ്ക്കും വിശ്വാസത്തിനും നൽകിയ ചെറിയ നന്ദിയാണ്'- പെണ്‍കുട്ടികള്‍ പറയുന്നു.

വിഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. പെണ്‍കുട്ടികളെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്തു. വിഡിയോ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇത്രയും സ്നേഹമുള്ള മക്കളെ ലഭിച്ച മാതാപിതാക്കള്‍ ഭാഗ്യവാന്മാരാണ് എന്നാണ് മറ്റൊരാളുടെ കമന്‍റ് “പണംകൊണ്ട് അളക്കാനാവാത്ത സന്തോഷമാണ് ഇത്” എന്ന അഭിപ്രായവും നിരവധി പേർ പങ്കുവച്ചു.

'അവർ അവരുടെ പെൺമക്കളെ ശരിക്കും നന്നായി വളർത്തി", "ഇതുപോലുള്ള നിമിഷങ്ങൾ വിലമതിക്കാനാവാത്തതാണ്; എത്ര പണം നൽകിയാലും ഈ സന്തോഷം ലഭിക്കില്ല' എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്‍റുകള്‍.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News