ചാറ്റ് ജിപിടിയെ പിന്നിലാക്കി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടത് ഈ ഇന്ത്യൻ ആപ്പ്; അതിനൊരു കാരണമുണ്ട് !

മാർച്ച് 11 മുതൽ തന്നെ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഫ്രീ ആപ്പായി ഇത് മാറി

Update: 2026-03-16 05:11 GMT

ഡൽഹി: പാചകവാതക പ്രതിസന്ധിയിൽ വലയുകയാണ് രാജ്യം. ദശലക്ഷക്കണക്കിനാളുകളാണ് പാചക വാതക റീഫില്ലുകൾക്കായി നെട്ടോട്ടമോടുന്നത്. ഇതിന്‍റെ പ്രതിഫലനമെന്നോണം അധികമാരും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു ഇന്ത്യൻ യൂട്ടിലിറ്റി ആപ്പ് ഡൗൺലോഡ് ചാർട്ടുകളിൽ ഒന്നാമതെത്തിയിരിക്കുകയാണ്.

ഇന്ത്യൻ ഓയിൽ വൺ എന്ന ആപ്പാണ് ചാറ്റ് ജിപിറ്റി, ഫ്ലിപ്പ്കാർട്ട്, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്രമുഖ ആപ്പുകളെ പിന്നിലാക്കി ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്തിയത്.ആപ്പ് ട്രെൻഡ് ട്രാക്കറായ Sensortower.com പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പുകളുടെ പട്ടികയിൽ 'ഇന്ത്യൻ ഓയിൽ വൺ' (IndianOil One) ഒന്നാമതാണ്. മാർച്ച് 13 മുതൽ മാർച്ച് 15 വരെയുള്ള ദിവസങ്ങളിൽ ആപ്പ് ഒന്നാം സ്ഥാനത്ത് തുടർന്നു.

Advertising
Advertising

മാർച്ച് 11 മുതൽ തന്നെ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഫ്രീ ആപ്പായി ഇത് മാറി.കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഏകദേശം 40 ലക്ഷത്തിലധികം (4 മില്യൺ) തവണയാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടത്. ഗ്യാസ് സിലിണ്ടറുകൾക്ക് വരാനിരിക്കുന്ന ക്ഷാമം മുന്നിൽക്കണ്ട് പലരും മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിച്ചതോടെയാണ് ആപ്പിലേക്ക് ആളുകൾ ഇരച്ചെത്തിയത്.ഫോൺ വിളിച്ചോ എസ്എംഎസ് വഴിയോ ബുക്ക് ചെയ്യാൻ സാധിക്കാത്തവർ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുത്തുകയായിരുന്നു.

ഇന്ധന സംബന്ധിയായ സേവനങ്ങൾ ഡിജിറ്റലായി കൈകാര്യം ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപറേഷൻ വികസിപ്പിച്ചെടുത്ത ആപ്പാണ് ഇന്ത്യൻ ഓയിൽ വൺ.സിലിണ്ടറുകളും ബുക്ക് ചെയ്യാനും ബുക്കിംഗ് സ്റ്റാറ്റസും ഡെലിവറി അപ്‌ഡേറ്റുകളും പരിശോധിക്കാനും ഈ ആപ് പ്രയോജനപ്പെടുത്താം. അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പുകളും വിതരണക്കാരെയും ആപ്പിലൂടെ കണ്ടെത്താം. കണക്ഷൻ വിവരങ്ങളും ലോയൽറ്റി പോയിന്റുകളും ഇന്ത്യൻ ഓയിൽ വൺ ആപ്പിലൂടെ പരിശോധിക്കാവുന്നതാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News