എൽപിജി ഉപഭോക്താക്കളുടെ ശ്രദ്ധക്ക്: ബയോമെട്രിക് കെവൈസി ഉടൻ പൂർത്തിയാക്കണമെന്ന് പെട്രോളിയം മന്ത്രാലയം

രാജ്യത്തെ 10.51 കോടി വരുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും ഇ-കൈവൈസി നിർബന്ധമാണ്

Update: 2026-03-16 06:04 GMT

ഡൽഹി: രാജ്യത്തെ എല്ലാ പാചകവാതക (എല്‍പിജി) ഉപഭോക്താക്കളും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. നിലവിലുള്ള 33 കോടിയിലധികം വരുന്ന ഉപഭോക്താക്കൾ തങ്ങളുടെ കണക്ഷൻ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ഈ നടപടി പൂർത്തിയാക്കണമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.


ഗ്യാസ് ഏജൻസികളിൽ നേരിട്ട് പോകാതെ തന്നെ ഉപഭോക്താക്കൾക്ക് സ്വന്തം വീട്ടിലിരുന്ന് മൊബൈൽ ആപ്പ് വഴി ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും മന്ത്രാലയം എക്സിൽ കുറിച്ചു. രാജ്യത്തെ 10.51 കോടി വരുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും ഇ-കൈവൈസി നിർബന്ധമാണ്. എന്നാൽ ഇവർക്കായി സർക്കാർ ചില പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-കെവൈസി പൂർത്തിയാക്കിയില്ല എന്ന കാരണത്താൽ സിലിണ്ടർ വിതരണം നിർത്തിവെക്കില്ല. ഒരു സാമ്പത്തിക വർഷത്തിൽ 7 സിലിണ്ടറുകൾ വരെ കെവൈസി ഇല്ലാതെ തന്നെ ലഭിക്കും.ഒരു സാമ്പത്തിക വർഷം ഏഴിൽ കൂടുതൽ സിലിണ്ടറുകൾ ആവശ്യമുള്ള ഉജ്ജ്വല ഗുണഭോക്താക്കൾ നിർബന്ധമായും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയിരിക്കണം.ഗ്യാസ് സിലിണ്ടറിനുള്ള സബ്‌സിഡി തടസ്സമില്ലാതെ ലഭിക്കാൻ വർഷത്തിലൊരിക്കൽ ഇ-കെവൈസി പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

Advertising
Advertising

എങ്ങനെ ചെയ്യാം

  • നിങ്ങളുടെ ഗ്യാസ് കണക്ഷൻ ഏത് കമ്പനിയുടേതാണോ (ഇന്ത്യൻ ഓയിൽ, എച്ച്‍പി, ഭാരത് ഗ്യാസ് ) ആ കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  • പ്ലേ സ്റ്റോറിൽ നിന്ന് Aadhaar FaceRD ആപ്പും ഇൻസ്റ്റാൾ ചെയ്യണം
  • ഗ്യാസ് കമ്പനി ആപ്പിൽ ലോഗിൻ ചെയ്ത് 'e-KYC' ഓപ്ഷൻ തെരഞ്ഞെടുക്കുക
  • ആധാർ നമ്പർ നൽകിയ ശേഷം ക്യാമറ വഴി നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക
  • വെരിഫിക്കേഷൻ പൂർത്തിയാകുന്നതോടെ നിങ്ങളുടെ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യപ്പെടും
  • വെബ്സൈറ്റ്: http://www.pmuy.gov.in/e-kyc.html സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 2333555
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News